ഇളയ ദളപതി വിജയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു

നടന്‍ വിജയുടെ 65ാം ചിത്രം പ്രഖ്യാപിച്ചു.സണ്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത് .സണ്‍ പിക്‌ചേഴ്‌സിന്റെ ട്വിറ്ററിലൂടെയാണ്സിനിമയുടെ പ്രഖ്യാപനവും നടത്തിയത്. കൊലമാവ് കോകില എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാര്‍ ആണ് ചിത്രത്തിന്റെ സംവിധാനം.ദളപതി 65 എന്നാണ് സിനിമയുടെ താല്‍ക്കാലിക നാമം.ശിവകാര്‍ത്തികേയനെ നായകനാക്കി ഒരുക്കിയ ഡോക്ടര്‍ എന്ന ചിത്രത്തിന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന സിനിമയുമാണ് ദളപതി 65.