കുംഭമേള യുടെ അവസാന നാളില്‍ ബ്രഹ്മാസ്ത്രയുടെ ലോഗോ പറത്തി രണ്‍ബീര്‍ കപൂറും ആലിയയും..

','

' ); } ?>

പ്രേക്ഷകരെ കൗതുകത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ‘ബ്രഹ്മാസ്ത്ര’ എന്ന ബോളിവുഡ് ബിഗ്ബജറ്റ് ചിത്രത്തിന്റെ പോസ്റ്ററുമായി പ്രണയജോഡിയായ ആലിയയും റണ്‍ബീറും ഇന്നലെ എല്ലാവര്‍ക്കും മുമ്പിലെത്തിയത്. ഇന്ത്യയിലെ ഏറ്റവും വലിയ ഹൈന്ദവ ഉത്സവങ്ങളിലൊന്നായ കുംഭമേളയുടെ അവസാന നാളിലാണ് ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന്റെ ലോഗോയുമായി താരങ്ങളെത്തിയത്. നൂറുകളക്കിന് ഡ്രോണുകള്‍ ഉപയോഗിച്ച് കുംഭമേള നടക്കുന്ന ഗംഗ നദിക്ക് മുകളിലാണ് ചിത്രത്തിന്റെ ടൈറ്റില്‍ ഇരുവരും ചേര്‍ന്ന് തെളിയിച്ചത്. ചിത്രത്തിന്റെ സംവിധായകന്‍ അയാനും ഇരുവര്‍ക്കുമൊപ്പം ഉണ്ടായിരുന്നു. വെയ്ക്ക് അപ് സിദ്ദ്, യെ ജവാനി ഹെ ദിവാനി എന്നീ ചിത്രങ്ങള്‍ക്കു ശേഷം അയാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, രണ്‍ബീര്‍ കപൂര്‍, അലിയ ഭട്ട്, നാഗാര്‍ജുന, മൗനി റോയ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു.

കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ്, നമിത് മല്‍ഹോത്ര എന്നിവര്‍ ചേര്‍ന്നാണ് അയാന്‍ മുഖര്‍ജിയുടെ ഡ്രീം പ്രൊജക്റ്റായ ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് മൂന്നുഭാഗങ്ങള്‍ ഉണ്ടാകും. ചിത്രത്തിന്റെ ആദ്യഭാഗം 2019 ക്രിസ്തുമസിന് റിലീസ് ചെയ്യും.

ഡ്രോണുകളുപയോഗിച്ച് തെളിയിച്ച ലോഗോ..

ബ്രഹ്മാസ്ത്രയുടെ ടൈറ്റില്‍..