നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്കെതിരേ കൂടുതല്‍ പരാതിക്കാരുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ വിജയ് സാഖറെ. അഞ്ചു പേര്‍ കൂടി ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരില്‍ നിന്നുള്‍പ്പെടെ വിവരങ്ങള്‍ ശേഖരിക്കും. കൂടുതല്‍ പരാതിക്കാര്‍ ഇനിയുമെത്താന്‍ സാധ്യതയുണ്ടെന്നും കമ്മിഷണര്‍ പറഞ്ഞു. യുവതികളില്‍ നിന്ന് പണവും സ്വര്‍ണവും തട്ടിയത് കൂടാതെ ലൈംഗിക ചൂഷണം ഉള്‍പ്പെടെ നടന്നതായി പരാതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യക്കടത്തിന് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍, സ്വര്‍ണക്കടത്ത് സംബന്ധിച്ച് സ്ഥിരീകരണമായിട്ടി?ല്ല. കേസുമായി ബന്ധപ്പെട്ട് കാസര്‍കോടുള്ള ടിക്ടോക് താരത്തെ വിളിച്ചുവരുത്തുമെന്നും വിജയ് സാഖറെ കൂട്ടിച്ചേര്‍ത്തു
ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന ഷംന കാസിമിന്റെ അമ്മയുടെ പരാതിയില്‍ കഴിഞ്ഞ ദിവസമാണ് പോലീസ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ കൂടുതല്‍ പേര്‍ പരാതിയുമായി എത്തുകയായിരുന്നു. ആലപ്പുഴ സ്വദേശിയായ നടിയും കടവന്ത്രയിലെ മോഡലും ഉള്‍പ്പെടെ മൂന്ന് യുവതികള്‍ ഇന്നലെ പരാതി നല്‍കിയിരുന്നു. ഇവര്‍ക്ക് പുറമേ അഞ്ചു പേര്‍ കൂടി എത്തിയിട്ടുണ്ടെന്നാണ് കമ്മിഷണര്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. തട്ടിപ്പു സംഘത്തിന്റെ വലയില്‍ കൂടുതല്‍ പേര്‍ വീണിട്ടുണ്ടെന്നും ഇവര്‍ക്ക് സിനിമാ മേഖലയുമായി ഉള്‍പ്പെടെ ബന്ധമുണ്ടെന്നും വിവരം ലഭിച്ചതോടെ കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കേസിലെ പ്രതികളില്‍ ഒരാളായ അബ്ദുള്‍ സലാം ഇന്ന് കൊച്ചിയിലെ കോടതിയില്‍ കീഴടങ്ങി.