സൂഫിയും സുജാതയും ആദ്യഗാനം കാണാം

അതിഥി റാവുവും ജയസൂര്യയും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആമസോണ്‍ െ്രെപം വിഡിയോയുടെ സൂഫിയും സുജാതയും എന്ന സിനിമയിലെ ആദ്യഗാനം ദുല്‍ഖര്‍ സല്‍മാന്‍, നാനി, കാര്‍ത്തി എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കി. വാതുക്കല് വെള്ളരിപ്രാവ് എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറക്കിയത്. എം. ജയചന്ദ്രന്‍ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനം അര്‍ജുന്‍ കൃഷ്ണ, നിത്യ മാമ്മന്‍, സിയാ ഉള്‍ ഹഖ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്. ബി കെ ഹരി നാരായണനാണ് ഗാനരചയിതാവ്. പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ആഗോള പ്രീമിയര്‍ 200ലേറെ രാജ്യങ്ങളിലായി ആമസോണ്‍ െ്രെപം വിഡിയോയിലൂടെ ജൂലൈ 3ന് നടക്കും. സംഗീതസാന്ദ്രമായ ഒരു പ്രണയകഥയാണ് സൂഫിയും സുജാതയുമെന്നും അതുകൊണ്ടു തന്നെ സംഗീതത്തിന് ഒരു പ്രധാന റോള്‍ ഈ സിനിമയിലുണ്ടെന്നും ഗാനത്തെപ്പറ്റി സംസാരിക്കവെ പ്രശസ്ത സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ പറഞ്ഞു. ‘ചിത്രത്തിലെ ഓരോ ഗാനവും ചിത്രത്തിന്റെ ടോണും മൂഡും ഇതിവൃത്തവും കണക്കിലെടുത്ത് അതീവശ്രദ്ധയോടെയാണ് കമ്പോസ് ചെയ്തിരിക്കുന്നത്. ആദ്യാനുരാഗത്തിന്റെ നിഷ്‌കളങ്കതയും തീവ്രതയും അനുഭവിപ്പിക്കുന്ന വിഷാദമധുരമായ ഗാനമാണ് വാതുക്കല് വെള്ളരിപ്രാവ്. ഗാനചിത്രീകരണം ഏറെ മനോഹരമായിട്ടുണ്ട്. ശുദ്ധവും നിഷ്‌കളങ്കവുമായ പ്രണയത്തിന് സമര്‍പ്പിക്കുന്ന ഭാവഗീതമാണത്. പ്രേക്ഷകര്‍ക്ക് ഈ ഗാനം ഏറെ ഇഷ്ടപ്പെടുമമെന്നാണെന്റെ പ്രതീക്ഷ,’ എം. ജയചന്ദ്രന്‍ പറഞ്ഞു.

അതിഥി റാവു അവതരിപ്പിക്കുന്ന സംസാരശേഷിയില്ലാത്ത പെണ്‍കുട്ടിയായ സുജാതയുടേയും ദേവ് മോഹന്‍ അവതരിപ്പിക്കുന്ന സൂഫി പുരോഹിതന്റേയും മനോഹരമായ പ്രണയകഥ അവതരിപ്പിക്കുന്നതിലൂടെ ഹൃദയാവര്‍ജകമായ ഈ ഗാനം പ്രേക്ഷകമനസ്സുകളെ ആഴത്തില്‍ സ്പര്‍ശിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇവരുടെ മധുരമായ പ്രണയകഥയിലേയ്ക്ക് മനോഹരമായി കണ്ണെറിയുന്ന ഗാനം സുജാത അവരുടെ പ്രണയം ഹൃദയത്തില്‍ മുക്കി എഴുതിയ കത്തുകളിലൂടെ കത്തുകളുടെ പശ്ചാത്തലം കൂടിയാണ്. െ്രൈഫഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് സൂഫിയും സുജാതയും നിര്‍മിക്കുന്നത്. സംവിധാനം നരണിപ്പുഴ ഷാനവാസ്.