‘ഉയരെ’ ബോസ്റ്റണിലെ ഇന്ത്യ ഫിലിം ഫെസ്റ്റിവലിലേക്ക്

പാര്‍വതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘ഉയരെ’ ബോസ്റ്റണില്‍ നടക്കുന്ന ഇന്ത്യന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും. ഫേസ്ബുക്ക് പേജിലൂടെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇതിനെക്കുറിച്ച് അറിയിച്ചത്.

മനു അശോകന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പാര്‍വതിക്കൊപ്പം ആസിഫ് അലി, ടൊവിനോ തോമസ്, സിദ്ധിഖ്, അനാര്‍ക്കലി മരയ്ക്കാര്‍ പ്രതാപ് പോത്തന്‍, പ്രേം പ്രകാശ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോബി സഞ്ജയ് കൂട്ടുക്കെട്ടിന്റെതാണ് തിരക്കഥ. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് ഉടമ പി.വി. ഗംഗാധരന്റെ മക്കളായ ഷെനൂഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.