ദളപതി വിജയ് നായകനായെത്തുന്ന ‘ബിഗിലി’ന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി രണ്ട് ദിവസം പിന്നിടുമ്പോഴും യുട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. വിജയ്‌യുടെ മാസ് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളും ഫുട്‌ബോള്‍ പശ്ചാത്തലവും കൂടി ബോക്‌സോഫീസ് ഇളക്കി മറിക്കുന്ന ചേരുവകളെല്ലാം ട്രെയിലറിലുണ്ട്.’
വിജയ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായികയായി എത്തുന്നത്. അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് എ ആര്‍ റഹ്മാനാണ്. ബോളിവുഡ് താരം ജാക്കി ഷ്രോഫും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. അറ്റ്‌ലിയും എസ്. രമണഗിരിവാസനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എ.ജി.എസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ കലപതി എസ്. അഘോരം ആണ് ചിത്രം നിര്‍മ്മിക്കുന്നത്.