‘ബിഗ് ബ്രദര്‍’ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടു

സിദ്ദിഖ്-മോഹല്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം ബിഗ് ബ്രദറിന്റെ ടൈറ്റില്‍ മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. ക്രിസ്മസ് ആശംസകളോടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. വിയറ്റ്‌നാം കോളനി, ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്നീ ചിത്രങ്ങളാണ് സിദ്ദിഖ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ മുന്‍പ് ഒരുങ്ങിയിട്ടുള്ളത്.

ബിഗ് ബ്രദര്‍ ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ ചിത്രമായിരിക്കുമെന്നാണ് സംവിധായകന്‍ നേരത്തെ സൂചിപ്പിച്ചിരുന്നത്. ഇന്നസെന്റ്, ജനാര്‍ദനന്‍, കെപിഎസി ലളിത, മുകേഷ് തുടങ്ങിയവര്‍ ചിത്രത്തിലുണ്ടാകും.  പ്രിയദര്‍ശന്‍ ചിത്രം കുഞ്ഞാലി മരക്കാര്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും മോഹല്‍ലാല്‍ ബിഗ് ബ്രദര്‍  ആരംഭിക്കുക.

View this post on Instagram

#merrychristmas

A post shared by Mohanlal (@mohanlal) on