ആരാധകര്‍ക്ക് ക്രിസ്തുമസ് സമ്മാനമായി ഒടിയന്റെ മേക്കിംഗ് വീഡിയോ..

മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ‘ഒടിയന്‍’ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഏറെ പ്രതിസന്ധികള്‍ക്കൊടുവില്‍ എത്തിയ ചിത്രം ആദ്യ ദിനങ്ങളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാക്കിയത്. ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കുമായി ഒടിയന്റെ വിജയത്തിനൊപ്പം ഒടിയന്റെ മേക്കിംഗ് വീഡിയോ കൂടി സമ്മാനിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

പാലക്കാട് ചിത്രീകരിക്കുന്ന വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. പ്രകാശ് രാജ്, ഇന്നസെന്റ്, നെടുമുടി വേണു, കെ.പി.എസി.ലളിത, നരെയ്ന്‍, സിദ്ദിഖ്, കൈലാഷ്, സന അല്‍ത്താഫ്, മനോജ് ജോഷി, നന്ദു, ശ്രീജയ നായര്‍ തുടങ്ങി വന്‍താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ദേശീയ അവാര്‍ഡ് ജേതാവായ ഹരി കൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ഒടിയന്റെ ആക്ഷന്‍ കൊറിയോഗ്രഫി കൈകാര്യം ചെയ്തത് പീറ്റര്‍ ഹെയ്‌നാണ്.

ഒടിയന്റെ മേക്കിംഗ് വീഡിയോ കാണാം..