ഭുജ്: ദി പ്രൈഡ് ഓഫ് ഇന്ത്യ ട്രെയിലര്‍ പുറത്തുവിട്ടു

1971ലെ ഇന്ത്യപാക്കിസ്ഥാന്‍ യുദ്ധം പ്രമേയകമാക്കി ഒരുങ്ങുന്ന ചിത്രം ഭുജ്: ദി പ്രൈഡ് ഓഫ് ഇന്ത്യയുടെ ട്രെയിലര്‍ പുറത്തുവിട്ടു. അഭിഷേക് ദുധൈയ്യ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 13ന് ഡിസ്‌നി ഹോട്ടസ്റ്ററിലൂടെ റിലീസ് ചെയ്യും.

ആക്ഷന്‍ രംഗങ്ങള്‍ ചേര്‍ത്തൊരുക്കിയിരിക്കുന്ന ട്രെയിലര്‍ മികച്ച അനുഭവം തന്നെയാണ് തരുന്നത്. അജയ് ദേവ്ഗണ്‍, സഞ്ജയ് ദത്ത്, സോനാക്ഷി സിന്‍ഹ തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങളും ട്രെയ്ലര്‍ ഉറപ്പ് നല്‍കുന്നുണ്ട്.2020 മാര്‍ച്ചിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഹൈദരാബാദ്, കച്ച്, ഭോപ്പാല്‍, ലക്ക്‌നൗ, കൊല്‍ക്കത്ത തുടങ്ങിയവര്‍ പ്രധന ലൊക്കേഷനുകള്‍. നോറ ഫതെഹി, പ്രണിത തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

2020 ഓഗസ്റ്റില്‍ തിയേറ്റര്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രം കൊവിഡ് സാഹചര്യങ്ങള്‍ മൂലം നീട്ടിവെക്കേണ്ടി വന്നു. തുടര്‍ന്നാണ് നിര്‍മ്മാതാക്കള്‍ ഒടിടി റിലീസ് ചെയ്യുവാന്‍ തീരുമാനിച്ചത്.

അജയ് ദേവ്ഗണ്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.ഒരു ആക്ഷന്‍ നായകനായിട്ടാണ് അജയ് 1990-കളില്‍ സിനിമയിലേക്ക് പ്രവേശിച്ചത്. അതിനു ശേഷം ഒട്ടേറെ സ്വഭാവ വേഷങ്ങളും ചില ഹാസ്യ വേഷങ്ങളും അഭിനയിച്ച് അജയ് തന്റെ സാന്നിധ്യം ബോളിവുഡ് ചലച്ചിത്രവേദിയില്‍ ഉറപ്പിക്കുകയായിരുന്നു.2008-ല്‍ അജയ് തന്നെ അഭിനയിച്ച് സംവിധാനവും നിര്‍മ്മാണം എന്നിവ നിര്‍വഹിച്ച ചിത്രമായിരുന്നു യു മി ഓര്‍ ഹം . ഈ ചിത്രത്തിലെ നായികയായി അഭിനയിച്ചത് ജീവിതത്തിലും അജയിന്റെ പങ്കാളിയായ കാജോള്‍ ആയിരുന്നു.തന്റെ സിനിമ ജീവിതം ആരംഭിച്ചത് 1991-ല്‍ ഫൂല്‍ ഓര്‍ കാണ്ടെ എന്ന ചിത്രത്തിലൂടെയായിരുന്നു. ഇതിലെ പ്രകടനം അദ്ദേഹത്തിന് മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയര്‍ പുരസ്‌കാരം നേടിക്കൊടുത്തു. 1998-ല്‍ നായക നടനായി അഭിനയിച്ച പ്യാര്‍ തോ ഹോനാ ഹി താ എന്ന സിനിമ ആ വര്‍ഷത്തെ ഒരു വമ്പന്‍ വിജയമായിരുന്നു. പിന്നീട് മഹേഷ് ഭട്ട് സംവിധാനം ചെയ്ത സഖം എന്ന സിനിമ വളരെയധികം അഭിപ്രായം നേടിയ ഒരു ചിത്രമായിരുന്നു. 1999-ല്‍ സല്‍മാന്‍ ഖാന്‍, ഐശ്വര്യ റായ് എന്നിവരുടെ കൂടെ അഭിനയിച്ച ഹം ദില്‍ ദേ ചുകെ സനം എന്ന സിനിമയും ഒരു വിജയമായിരുന്നു.2002-ല്‍ രാം ഗോപാല്‍ വര്‍മ്മയുമായി നിര്‍മിച്ച കമ്പനി എന്ന സിനിമയും ഒരു വിജയമായിരുന്നു.