‘കണക്കിന്റെ പുസ്തകത്തില്‍’.. ഭൂമിയിലെ മനോഹര സ്വകാര്യത്തിലെ പുതിയ ഗാനം കാണാം

','

' ); } ?>

ഷൈജു അന്തിക്കാടിന്റെ സംവിധാനത്തില്‍ ദീപക് പറമ്പോലും പ്രയാഗ മാര്‍ട്ടിനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഭൂമിയിലെ മനോഹര സ്വകാര്യത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. നടന്‍ സണ്ണിവെയ്‌നിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം പുറത്തിറക്കിയത്. സച്ചിന്‍ ബാലു സംഗീത സംവിധാനം നിര്‍വ്വഹിച്ച ഗാനത്തിന്റെ വരികള്‍ മനു മഞ്ജിത്തിന്റെതാണ്. ദേവദത്ത് ബിജിബാല്‍, കൃഷ്ണനുണ്ണി, സച്ചിന്‍ ബാലു തുടങ്ങിയവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ബയോസ്‌കോപ് ടാകീസിന്റെ ബാനറില്‍ രാജീവ്കുമാര്‍ നിര്‍മിക്കുന്ന ചിത്രം കാലികപ്രസക്തിയുള്ള അസാധാരണമായ ഒരു പ്രണയകഥയാണ് പറയുന്നത്. പ്രശസ്ത നാടകകൃത്തും സംവിധായകനുമായ എ ശാന്തകുമാര്‍ ആണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ലാല്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, അഭിഷേക് രവീന്ദ്രന്‍, അഞ്ജു അരവിന്ദ്, നിഷ സാരംഗ്, ഹരീഷ് പേരാടി, സന്തോഷ് കീഴാറ്റൂര്‍, മഞ്ജു കെ.പി എന്നിങ്ങനെ നിരവധി അഭിനേതാക്കള്‍ അണിനിരക്കുന്നുണ്ട്.