‘അലിയാരുടെ ഓമന ബീവി’.. വാങ്കിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഉണ്ണി ആറിന്റെ കഥയെ ആസ്പദമാക്കി സംവിധായകന്‍ വി കെ പ്രകാശിന്റെ മകള്‍ കാവ്യ പ്രകാശ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വാങ്ക്. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ‘അലിയാരുടെ ഓമന ബീവി’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അമല്‍ ആന്റണിയാണ്. ഔസേപ്പച്ചന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

ഷബ്‌ന മുഹമ്മദ് ആണ് ചിത്രത്തിന് വേണ്ടി തിരക്കഥയും, സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അനശ്വര രാജന്‍, നന്ദന വര്‍മ്മ, ഗോപിക, മീനാക്ഷി, വിനീത്, മേജര്‍ രവി, ജോയ് മാത്യു, ഷബ്‌ന മുഹമ്മദ്, തെസ്‌നി ഖാന്‍, പ്രകാശ് ബാരെ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

അര്‍ജ്ജുന്‍ രവി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. 7ജെ ഫിലിംസിന്റെയും ഷിമോഗ ക്രിയേഷന്‍സിന്റെയും ബാനറില്‍ സിറാജുദീനും ഷബീര്‍ പഠാനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.