“പ്രതിസന്ധികളിൽ കൂടെയുണ്ടായിരുന്നത് പണം, ജീവിതത്തതിന്റെ പരമാർത്ഥം സാമ്പത്തികം തന്നെയാണ്”; ഭാഗ്യലക്ഷ്മി

','

' ); } ?>

ഒരു വർഷത്തിൽ 140 സിനിമ വരെ ചെയ്തിരുന്നത് കൊണ്ട് ജീവിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ലെന്നും, എന്നും പണമാണ് ബലമെന്നും തുറന്നു പറഞ്ഞ് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. കൂടാതെ സ്നേഹം എന്ന വാക്കിനപ്പുറം ജീവിതത്തതിന്റെ പരമാർത്ഥം സാമ്പത്തികം തന്നെയാണെന്നും ഭാഗ്യ ലക്ഷ്മി കൂട്ടിച്ചേർത്തു. സൈൻ സൗത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘പണമാണ് എല്ലാത്തിന്റെയും അടിസ്ഥാനം. വരുമാനം ഉണ്ടെങ്കിൽ അതാണ് ഏറ്റവും വലിയ ശക്തി, സിനിമയിൽ ഡബ്ബ് ചെയ്തിരുന്ന സമയത്ത് ഞാൻ നല്ല ഹൈ പെയ്‌മെന്റ് വാങ്ങിക്കുന്ന ഡബ്ബിങ് ആർട്ടിസ്റ്റായിരുന്നു. എന്റെ ജീവിതത്തിലെ പ്രതിസന്ധി സമയങ്ങളിൽ ആരും ഉണ്ടായിട്ടില്ല. പണമാണ് എന്നോടൊപ്പം ഉണ്ടായത്. എന്റെ പണം മാത്രമാണ് അവർക്ക് വേണ്ടിയിരുന്നത് എന്ന തിരിച്ചറിവിൽ അവിടെ വിട്ട് ഇറങ്ങുമ്പോൾ വലിയ ബലം അന്ന് എന്റെ കയ്യിൽ സിനിമയുണ്ട് എന്നതാണ്’. ഭാഗ്യലക്ഷ്മി പറഞ്ഞു.

‘ഒരു മാസം അന്ന് കുറഞ്ഞത് 10 സിനിമ ഉണ്ട് എനിക്ക്, ഒരു വർഷം 140 സിനിമ വരെ ചെയ്യുന്നുണ്ട്. ആ പണത്തിന്റെ ബലം വളരെ വലുതാണ്. സ്നേഹമാണ് എന്താണ് എന്നൊക്കെ പറഞ്ഞാലും ജീവിതത്തതിന്റെ പരമാർത്ഥം സാമ്പത്തികം തന്നെയാണ്. പണമില്ലാത്തവൻ പിണത്തിന് സമം എന്ന പഴഞ്ചൊല്ല് അങ്ങനെ തന്നെയാണ്,’ ഭാഗ്യ ലക്ഷ്മി കൂട്ടിച്ചേർത്തു.