മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന ബറോസ് എന്ന സിനിമക്ക് കൊച്ചിയില്‍ തുടക്കമായി. കൊച്ചി കാക്കനാട് നവോദയ സ്റ്റുഡിയോയിലാണ് സിനിമയുടെ പൂജ നടന്നത്. മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരന്‍,ദിലീപ് എന്നിവരും പൂജയില്‍ പങ്കെടുത്തു. കാപ്പിരി മുത്തപ്പന്‍ എന്ന മിത്തില്‍ നിന്നാണ് ബറോസ് എന്ന ആലോചന ഉണ്ടായതെന്ന് ബറോസിന് തിരക്കഥയെഴുതിയ ജിജോ പുന്നൂസ് പറഞ്ഞു. രണ്ടായിരത്തില്‍ ജൂഡ് അട്ടിപ്പേറ്റിക്കൊപ്പം ഒരു സിനിമയെടുക്കുമ്പോഴാണ് മട്ടാഞ്ചേരിയില്‍ ഒരാളെ കണ്ടു. അയാളെ സ്ഥിരമായി കാണുന്ന ഒരു പെണ്‍കുട്ടിയെക്കുറിച്ച് പറഞ്ഞു. കാപ്പിരി മുത്തപ്പന്റെ കഥയാണോ ജൂഡ് പറയുന്നതെന്ന് ഞാന്‍ ചോദിച്ചു. അത് സിനിമയാക്കാന്‍ ആലോചിച്ചു. കുട്ടിച്ചാത്തന്‍ എടുക്കുമ്പോള്‍ മിക്കവരും പുതിയ ആളുകളായിരുന്നു. അഞ്ച് കൊല്ലം മുമ്പാണ് നവോദയില്‍ തിരിച്ചെത്തിയത്. ചുണ്ടന്‍ വള്ളത്തിന്റെ ഒരു കഥയായിരുന്നു ആദ്യം ആലോചിച്ചത്. ബറോസ് ഇംഗ്ലീഷിലാണ് എഴുതിയത്. ഇന്റര്‍നാഷനല്‍ സബ്ജക്ട് എന്ന നിലക്കാണ് എടുക്കാന്‍ ആലോചിച്ചത്. ആ സമയത്ത് റിസര്‍ച്ചിനായി ഗോവയില്‍ നിന്ന് ആളുകളെ പരിചയപ്പെട്ടു. രാജീവ് കുമാറാണ് ഇത് മലയാളത്തില്‍ ചെയ്യാമെന്ന് പറഞ്ഞത്. ഒരു പെണ്‍കുട്ടി നിധി കാക്കുന്ന ഭൂതത്തെ കാണുന്ന കഥയാണെന്ന് ഞാന്‍ പറഞ്ഞു. ഗോസ്റ്റിന്റെ പോയിന്റ് ഓഫ് വ്യൂവില്‍ കഥ പറയാമെന്ന് രാജീവ് കുമാര്‍ പറഞ്ഞു. ലോകത്തിന് മുന്നില്‍ മലയാളത്തെ അവതരിപ്പിക്കാനാകുന്ന പൊട്ടന്‍ഷ്യല്‍ ബറോസ് എന്ന സിനിമയുടെ ആശയത്തിനുണ്ട്. ഗ്ലോബല്‍ ഓഡിയന്‍സിനെ പരിഗണിച്ചാണ് ഈ സിനിമയെന്നും ജിജോ പുന്നൂസ് പറഞ്ഞു.