ഏറെ നിഗൂഡതകള്‍ ഒളിപ്പിച്ച് ‘സ്റ്റാര്‍’

അബാം മൂവീസിന്റെ ബാനറില്‍ അബ്രഹാം മാത്യു നിര്‍മിച്ച് ജോജു ജോര്‍ജ്, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ക്കൊപ്പം ഷീലു എബ്രഹാമും മുഖ്യ വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് ‘സ്റ്റാര്‍’. ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏപ്രില്‍ 9ന് തീയേറ്റര്‍ റിലീസ്സിങ്ങിന് ഒരുങ്ങിയിരിക്കുകയാണ്. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ഈ ചിത്രത്തെ പറ്റി കൂടുതല്‍ അറിയാം…..

െൈഹെലൈറ്റ് നായകന്‍ തന്നെ
ജോജു ജോര്‍ജാണ് ചിത്രത്തിലെ നായകന്‍. അതിഥി താരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത് എന്ന് അണിയറപ്രവര്‍!ത്തകര്‍ പറയുന്നു. നായക നിരയിലെ ജോജു പൃഥ്വി കോമ്പോ തന്നെയാണ് ചിത്രത്തിന്റെ ഹൈലേറ്റ്. റോയ് എന്ന ഗൃഹനാഥനായി ജോജു കൈകാര്യം ചെയ്യുമ്പോള്‍, ഡെറിക് എന്ന ഡോക്ടറുടെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ആര്‍ദ്ര എന്ന നായിക കഥാപാത്രമായാണ് ഷീലു എബ്രഹാമും ചിത്രത്തില്‍ എത്തുന്നത്.

നിഗൂഡത നിറഞ്ഞ ടൈറ്റില്‍
സ്റ്റാര്‍ ആ പേരില്‍ തന്നെയുണ്ട് ഒരു പ്രത്യേകത. സിനിമയുടെ പേരില്‍ തുടങ്ങി ഇതുവരെ പുറത്ത് വിട്ട പോസ്റ്ററുകളില്‍ വരെയുണ്ട് ഒളിഞ്ഞിരിക്കുന്ന ഒരുപിടി നിഗൂഡതകള്‍. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ചിത്രമായതുകൊണ്ട് തന്നെ അരല്പം നിഗൂഡത ആവശ്യമാണെന്ന് അണിയറ പ്രവര്‍ത്തകരും പറയുന്നു. റോയിയും ആര്‍ദ്രയും മക്കളുമടങ്ങുന്ന കുടുംബത്തില്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ ഉടലെടുക്കുന്ന പ്രശ്‌നങ്ങളും, അതിലേക്ക് കടന്നു വരുന്ന ഡോ.ഡെറിക്.തുടര്‍ന്ന് കുടുംബത്തിലെ പ്രശ്‌നങ്ങള്‍ക്കുള്ള കാരണം കണ്ടെത്തുന്നതും പരിഹാരമാവുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ഇതിനോടകം ചിത്രത്തിന്റേതായി ഇറങ്ങിയ പോസ്റ്ററുകള്‍, അതില്‍ സൂചിപ്പിക്കുന്ന നിഗൂഡതകള്‍ തന്നെയാണ് സിനിമാപ്രേമികളുടെ ആകാംക്ഷ കൂട്ടുന്നത്.

ക്യാമറക്കും സംഗീതത്തിനും മുന്‍തൂക്കം
ചിത്രം ഒരു മിസ്റ്ററി ത്രില്ലറായതുകൊണ്ടും കഥക്ക് അനുയോജ്യമായ ദൃശ്യഭംഗി ആവശ്യപ്പെടുന്നത് കൊണ്ട് ക്യാമറക്ക് വലിയ പ്രാധാന്യമാണ് സ്റ്റാറില്‍ ഉള്ളത്. ഒപ്പം സംഗീതത്തിനും. ചിത്രത്തില്‍ മൂന്ന് ഗാനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എം.ജയചന്ദ്രനും, രഞ്ജിന്‍ രാജും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്. തരുണ്‍ ഭാസ്‌കരനാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍.
മറ്റ് അഭിനേതാക്കള്‍
ജോജു ജോര്‍ജ്, പൃഥ്വിരാജ് സുകുമാരന്‍, ഷീലു എബ്രഹാം എന്നിവരെ കൂടാതെ സാനിയ ബാബു, ബേബി ശ്രീലക്ഷ്മി, ഗായത്രി അശോക്, തന്‍മയ് മിഥുന്‍, ജാഫര്‍ ഇടുക്കി, സബിത, ഷൈനി സാറ, രാജേഷ്ജി, സുബലക്ഷ്മി അമ്മ, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തില്‍ ഒരുപിടി അഭിനേക്കള്‍ ഉണ്ടെങ്കിലും എല്ലാ കഥാപാത്രങ്ങള്‍ക്കും കൃത്യമായ അഭിനയ പ്രാധാന്യം കഥയില്‍ ഉണ്ട്.

അണിയറയില്‍
പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന് ചിത്രത്തിനു ശേഷം ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്റ്റാര്‍. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മിക്കുന്നത്. മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തിലുള്ള ചിത്രത്തിന്റെ തിരക്കഥ നവാഗതനായ സുവിന്‍ എസ് സോമശേഖരന്റേതാണ്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍. തരുണ്‍ ഭാസ്‌കരനാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. ലാല്‍ കൃഷ്ണന്‍ എസ് അച്യുതം ചിത്രസംയോജനം നിര്‍വ്വഹിക്കുന്നു. വില്യം ഫ്രാന്‍സിസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. എം. ജയചന്ദ്രനും, രഞ്ജിന്‍ രാജും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്. ഹരിനാരായണന്റേതാണ് വരികള്‍. റിച്ചാര്‍ഡാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്‍. കമര്‍ എടക്കര കലാസംവിധാനവും അരുണ്‍ മനോഹര്‍ വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ റോഷന്‍ എന്‍.ജി മേക്കപ്പും അജിത്ത് എം ജോര്‍ജ്ജ് സൗണ്ട് ഡിസൈനും നിര്‍വ്വഹിക്കുന്നു. അമീര്‍ കൊച്ചിന്‍ ഫിനാന്‍സ് കണ്ട്രോളറും, സുഹൈല്‍ എം, വിനയന്‍ ചീഫ് അസോസിയേറ്റ്‌സുമാണ്.പി.ആര്‍.ഓ: പി.ശിവപ്രസാദ്, സ്റ്റില്‍സ് അനീഷ് അര്‍ജ്ജുന്‍, ഡിസൈന്‍സ് 7കോം എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

തയ്യാറാക്കിയത്: പി.ശിവപ്രസാദ്‌