ഒരു മിനിറ്റിനുള്ളില്‍ നാദിര്‍ഷ മോഹന്‍ലാലിനെ വരച്ചോ..? കണ്ണുതള്ളി ബാല

','

' ); } ?>

കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍വെച്ച് താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നത്. യോഗത്തിനിടയില്‍ നടന്ന രസകരമായ ഒരു സംഭവം തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടന്‍ ബാല.

‘വേദിയില്‍ ലാലേട്ടന്‍ സംസാരിക്കുകയാണ്. ഞാന്‍ നോക്കുമ്പോള്‍ തൊട്ടടുത്തിരിക്കുന്ന നാദിര്‍ഷ പെന്‍സിലെടുത്ത് ലാലേട്ടനെ വരയ്ക്കുന്നു. വെറും ഒരു മിനിറ്റിനുള്ളില്‍ അദ്ദേഹം അത് പൂര്‍ത്തിയാക്കുകയും ചെയ്തു. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ പറ്റിയില്ല. വലിയൊരു കലാകാരനെ മാത്രമല്ല വലിയൊരു ആരാധകനെ കൂടിയാണ് അതിലൂടെ കാണാന്‍ സാധിച്ചത്’ എന്നാണ് ബാല ഫേസ്ബുക്കില്‍ കുറിച്ചത്.

നാദിര്‍ഷയ്‌ക്കൊപ്പമുള്ള ഫോട്ടോയും ബാല ഇതിനൊപ്പം നല്‍കിയിട്ടുണ്ട്.