എന്‍ എഫ് വര്‍ഗീസിന്റെ ഓര്‍മ്മയില്‍ ‘പ്യാലി’

മലയാള സിനിമയില്‍ എക്കാലത്തും ഓര്‍മ്മിക്കപ്പെടുന്ന വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച അതുല്യ നടന്‍ എന്‍ എഫ് വര്‍ഗീസിന്റെ ഓര്‍മ്മയില്‍ പുതിയ ചിത്രമൊരുങ്ങുന്നു. അദ്ദേഹത്തിന്റെ പേരില്‍ കുടുംബം ആരംഭിച്ച എന്‍ എഫ് വര്‍ഗീസ് പിക്‌ചേഴ്‌സാണ് ചിത്രമൊരുക്കുന്നത്. ഇന്നലെ വൈകുന്നേരം കമ്പനിയുടെ ഔദ്യോഗിക പേജിലൂടെയായിരുന്നു ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത് വിട്ടത്. പ്യാലി എന്നാണ് ചിത്രത്തിന്റെ പേര്. നവാഗതയായ ബബിത റിന്‍ ആണ് ചിത്രത്തിന്റെ സംവിധാനവും രചനയും നിര്‍വ്വഹിക്കുന്നത്. ഛായാഗ്രഹണം ജിജു സണ്ണി, സംഗീതം പ്രശാന്ത് പിള്ള, എഡിറ്റിങ്ങ് ദീപു ജോസഫ് എന്നിവര്‍ നിര്‍വഹിക്കും.

ഇന്ന് രാവിലെ നടന്ന പൂജ ചടങ്ങില്‍ വെച്ച് ഫെഫ്ക അംഗങ്ങളായ രഞ്ജി പണിക്കര്‍, കെ എസ് പ്രസാദ്, നാദിര്‍ഷ, അരുണ്‍ ഗോപി എന്നിവരുടെ സാന്നിധ്യത്തില്‍ വെച്ച് ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മവും നടന്നു.