“ആമിർഖാൻ എന്ത് കൊണ്ട് മുസ്ലിം പെൺകുട്ടികളെ വിവാഹം കഴിക്കുന്നില്ല?”;ലവ് ജിഹാദ്’ ആരോപണം, ബജ്‌റംഗ്ദള്‍ പ്രതിഷേധം

','

' ); } ?>

ബോളിവുഡ് നടൻ ആമിർ ഖാനും ഗൗരി സ്പ്രാറ്റുമായുള്ള വിവാഹത്തിനെതിരെ ബിഹാറിൽ ബജ്‌റംഗ്ദൾ പ്രതിഷേധം. ബിഹാറിലെ ഫോർബ്സ്‌ഗഞ്ച് മേഖലയിലാണ് ബജ്‌റംഗ്ദൾ പ്രവർത്തകർ ആമിർ ഖാന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചത്. നടൻ ‘ലവ് ജിഹാദ്’ നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു പ്രവർത്തകർ തെരുവിലിറങ്ങിയത്.

‘ആമിർ ഖാൻ മുർദാബാദ്’, ‘ആമിർ ഖാൻ ജിഹാദി ഭാരത് ഛോഡോ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം. ആമിർ ഖാൻ തുടർച്ചയായി ഹിന്ദു സ്ത്രീകളെ വിവാഹം കഴിക്കുന്നതിലൂടെ ഹിന്ദു സമൂഹത്തെ ഒന്നാകെ അപമാനിക്കുകയാണെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകിയ ബജ്റംഗ് ദൾ നേതാവ് മനോജ് സോണി ആരോപിച്ചു. നടനെതിരെ കടുത്ത വിമർശനമുന്നയിച്ചുകൊണ്ട് അദ്ദേഹം ഔദ്യോഗിക പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്.

“ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമായി ഹിന്ദുക്കളെ ദുർബലപ്പെടുത്താനാണ് ആമിർ ഖാൻ ശ്രമിക്കുന്നത്. ഒരു ഹിന്ദു സ്ത്രീയെ വിവാഹം കഴിക്കുന്ന അദ്ദേഹം, മക്കൾക്ക് തൈമൂർ, അഫ്രോസ്, തുടങ്ങിയ പേരുകൾ നൽകുന്നു. ഇതെന്ത് രീതിയാണ്? മുസ്‌ലിം സമുദായത്തിലെ പെൺകുട്ടികളെ അദ്ദേഹം എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല? എന്തുകൊണ്ടാണ് ഹിന്ദു സ്ത്രീകളെ മാത്രം പ്രണയിക്കുന്നത്.”-മനോജ് സോണി ആരോപിച്ചു. ഇത്തരം പ്രവർത്തനങ്ങൾ ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ ആമിർ ഖാനെതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.

നടന്റെ മൂന്നാം വിവാഹമാണിത്. ആമിറും ഗൗരിയും ഇരുവരും ഒരു വർഷത്തിലേറെയായി ഒരുമിച്ചാണ് താമസിക്കുന്നത്. രണ്ടുതവണ വിവാഹം ചെയ്ത ആമിർ ഖാന് രണ്ട് ബന്ധങ്ങളിലുമായി മൂന്ന് മക്കളുണ്ട്. 1986ൽ റീന ദത്തയെ വിവാഹം കഴിച്ചു. റീനയുമായുള്ള ബന്ധത്തിൽ ജുനൈദ്, ഇറ എന്നീ രണ്ട് മക്കളുണ്ട്.

പിന്നീട് 2005-ൽ ചസംവിധായിക കിരൺ റാവുവിനെ വിവാഹം കഴിച്ചെങ്കിലും 16 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2021-ൽ ഇരുവരും വേർപിരിഞ്ഞു. ആസാദ് റാവു ഖാൻ ആണ് ഈ ബന്ധത്തിലുള്ള മകൻ.