‘തേന്‍പാണ്ടി ചീമയിലെ’ ഗാനരചയിതാവ് പുലമൈപിത്തന്‍ അന്തരിച്ചു

മമ്മൂട്ടി നായകനായ മൗനം സമ്മതം എന്ന ചിത്രത്തിലെ ‘കല്ല്യാണ തേന്‍നിലാ കല്‍പ്പാന്ത പാല്‍നിലാ’ എന്ന ഗാനത്തിലൂടെ മലയാളിമനസ്സുകളിലും ഇടം നേടിയ തമിഴ് കവിയും ഗാനരചയിതാവുമായ പുലമൈ പിത്തന്‍ (രാമസാമി85) അന്തരിച്ചു. സിനിമയില്‍ പാട്ടെഴുതാനായാണ് ചെന്നൈയിലെത്തിയത്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം നാല് തവണ ലഭിച്ചു. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരവും നേടി. ഭാര്യയും രണ്ടു മക്കളും ഉണ്ട്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് അന്ത്യം. നൂറിലധികം തമിഴ് സിനിമകള്‍ക്ക് ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. തമിഴ് പണ്ഡിതനും രാഷ്ട്രീയ നേതാവുമായിരുന്നു. 1968ല്‍ പുറത്തിറങ്ങിയ എം.ജി.ആര്‍. നായകനായ ‘കുടിയിരുന്ത കോയില്‍’ എന്ന സിനിമയില്‍ ‘നാന്‍ യാര്‍ നീ യാര്‍’ എന്ന പാട്ടെഴുതിയാണ് സിനിമയിലെത്തിയത്. തുടര്‍ന്ന് അഞ്ച് പതിറ്റാണ്ടിലേറെ ഗാനരചനാരംഗത്ത് സജീവമായിരുന്നു. എം.ജി.ആര്‍., ശിവാജി ഗണേശന്‍, കമല്‍ഹാസന്‍, രജനികാന്ത്, വിജയ് തുടങ്ങി സൂപ്പര്‍താര ചിത്രങ്ങള്‍ക്കുവേണ്ടി നിരവധി പാട്ടുകളെഴുതി.

സാമൂഹികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച അദ്ദേഹത്തിന്റെ ഗാനങ്ങള്‍ സിനിമയില്‍ എം.ജി.ആറിന്റെ പ്രതിച്ഛായ വളര്‍ത്തി. എം.ജി.ആര്‍. രാഷ്ട്രീയത്തില്‍ എത്തിയപ്പോള്‍ പുലമൈപിത്തനും എ.ഐ.എ.ഡി.എം.കെ.യുടെ ഭാഗമായി. എം.ജി.ആര്‍. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തമിഴ്‌നാട് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാനായിരുന്നു. കമല്‍ഹാസന്റെ നായകന്‍ എന്ന ചിത്രത്തിലെ ‘തേന്‍പാണ്ടി ചീമയിലെ’ തുടങ്ങി ശ്രദ്ധയാകര്‍ഷിച്ച ഗാനങ്ങള്‍ രചിച്ച ഇദ്ദേഹം എം.എസ്. വിശ്വനാഥന്‍, കെ.വി. മഹാദേവന്‍, ഇളയരാജ തുടങ്ങി പ്രമുഖ സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.

ഗാനരചയിതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ കരിയര്‍ എംജിആര്‍ കാലഘട്ടിനുമപ്പുറത്തേക്ക് വളര്‍ന്നു. എംജിആറിനായുള്ള അദ്ദേഹത്തിന്റെ ഗാനങ്ങള്‍. രാഷ്ട്രീയവും സാമൂഹികവുമായ സന്ദേശങ്ങള്‍ കൊണ്ട് നിറഞ്ഞപ്പോള്‍ മറ്റുള്ളവര്‍ക്കായി അദ്ദേഹം എഴുതിയത ഗാനങ്ങളും ചലച്ചിത്രലോകത്തിലെ ഏറ്റവും മികച്ച ഗാനങ്ങളായി പ്രസിദ്ധമായി. ‘ഇന്ദ്രു പോള എണ്‍ഡ്രം വാഴ്ക’, ‘പൂമഴ തൂവി’ എന്നീ അദ്ദേഹത്തിന്റെ രണ്ട് ഗാനങ്ങള്‍ വിവാഹചടങ്ങുകളില്‍ സ്ഥിരമായി കേള്‍ക്കുന്ന ഗാനങ്ങളാണ്ങ്ങളില്‍ കളിക്കാറുണ്ടായിരുന്നു. ട്യൂണുകള്‍ക്ക് പാട്ടുകള്‍ എഴുതുന്നത് എളുപ്പമാണെന്ന് പുലമൈപിത്തന്‍ മുന്‍പ് പറഞ്ഞത്. അനുയോജ്യമായ വാക്കുകള്‍ കണ്ടെത്തുന്നതിനായി അദ്ദേഹത്തിന്റെ ഭാവനയെ അഴിച്ചുവിടാന്‍ എളുപ്പമാണ് ട്യൂണുകള്‍ക്കൊപ്പം സഞ്ചരിക്കുമ്പോള്‍ എന്നാണദ്ദേഹം പറഞ്ഞത്. കോവില്‍പുര എന്ന ചിത്രത്തിന് വേണ്ടി ഇളയരാജ ഒരുക്കിയ ട്യൂണുകളിലേക്ക് ‘അമുതേ തമിളേ’, ‘വേദം നീ ഇനിയ നാദം നീ’ എന്നീ വരികള്‍ എങ്ങനെയാണ് അദ്ദേഹം സ്വയമേവ എഴുതിയതെന്ന് അദ്ദേഹം വിശദീകരിച്ചു