അനുശ്രി ഓട്ടോ ഡ്രൈവറായി എത്തുന്ന പുതിയ ചിത്രമാണ് ഓട്ടര്‍ഷ. സുജിത്ത് വാസുദേവാണ് ചിത്രത്തിന്റെ സംവിധായകന്‍. നടന്‍ പൃഥ്വിരാജ് ചിത്രത്തിന്റെ ടീസര്‍ പുറത്തു വിട്ടു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പൃഥ്വിരാജ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ഈ ഹാസ്യ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ജയരാജ് മിത്രയാണ്. അനുശ്രിയെക്കൂടാതെ ശങ്കര്‍ ഇന്ദുചൂടന്‍, അമര്‍ വികാസ് എന്നിവരും മുഖ്യ വേഷത്തിലെത്തുന്നു.
ഓട്ടോറിക്ഷയുമായി ബന്ധപ്പെട്ട് കിടക്കുന്ന ജീവിതങ്ങള്‍ വിവരിക്കുന്ന ഹ്യൂമര്‍ പശ്ചാത്തലത്തില്‍ തയ്യാറാക്കുന്ന സിനിമയാണ് ‘ഓട്ടര്‍ഷ’. ആണുങ്ങള്‍ മാത്രം ഓട്ടോറിക്ഷയോടിക്കുന്ന സ്റ്റാന്‍ഡില്‍ ഡ്രൈവറായി എത്തിപ്പെടുന്ന സ്ത്രീയുടെ ജീവിതവും അനുഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ജയിംസ് ആന്‍ഡ് ആലീസ് എന്ന പൃഥ്വിരാജ് ചിത്രത്തിന് ശേഷം സുജിത്ത് സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണ് ‘ഓട്ടര്‍ഷ’.