“റിയ ചെയ്യുന്നത് എന്റെ ഭാര്യയുടെ ക്യാരക്ടർ”; അതിരടിയെ കുറിച്ച് ബേസിൽ ജോസഫ്

','

' ); } ?>

അതിരടിയിലെ‘ പ്രണയരംഗങ്ങൾ തന്റെ കോളേജ് കാലത്തെ അനുഭവങ്ങളിൽ നിന്ന് രൂപപ്പെട്ടതാണെന്ന് തുറന്നു പറഞ്ഞ് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. പങ്കാളിയായ എലിസബത്തിന്റെ ക്യാരക്ടർ ആണ് സിനിമയിൽ റിയ ഷിബു ചെയ്യുന്നതെന്നും ബേസിൽ കൂട്ടിച്ചേർത്തു. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബേസിൽ.

‘ഈ കഥാപാത്രത്തിന്റെ ചില ഷേഡ്സ് എന്നിൽ നിന്ന് എടുത്തിട്ടുണ്ട്. എന്റെ ജീവിതത്തിൽ നടന്ന ഒരു ഇവന്റും സിനിമയ്ക്ക് ഇൻസ്പിരേഷനായിരുന്നു. പിന്നീട് അതിനെ പൂർണമായും ഫിക്ഷണലൈസ് ചെയ്തു. സിനിമയിലെ റൊമാൻസ് ട്രാക്ക് എന്റെ കോളേജ് ലൈഫിൽ നിന്നുള്ളതാണ്. എലിസബത്തിന്റെ ക്യാരക്ടറാണ് ഇതിൽ റിയ ചെയ്യുന്നത്.’ ബേസിൽ ജോസഫ് പറഞ്ഞു.

മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അതിരടി. ബേസില്‍ ജോസഫ് നായകനായെത്തുന്ന ചിത്രത്തില്‍ ടൊവിനോ തോമസും വിനീത് ശ്രീനിവസനും റിയാ ഷിബു തുടങ്ങിയവരെല്ലാം അണിനിരക്കുന്നുണ്ട്. ബേസില്‍ ജോസഫും അനന്തു എസ് നായരുമാണ് ചിത്രത്തിന്റെ പ്രൊഡ്യുസേഴ്സ്. ടൊവിനോ തോമസും സമീര്‍ താഹിറുമാണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസേഴ്സ്.

മെയ് 14 നാണ് സിനിമയുടെ റിലീസ്. നവാഗതനായ അരുണ്‍ അനിരുദ്ധന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോളേജ് വിദ്യാര്‍ഥിയുടെ ലുക്കില്‍ ഗംഭീര മേക്കോവറിലാണ് ബേസില്‍ ജോസഫിനെ ഇതില്‍ കാണാന്‍ സാധിക്കുക. സ്‌റ്റൈലിഷ് ലുക്കിലാണ് ബേസിലിനെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എങ്കില്‍, മാസ്സ് ലുക്കിലാണ് ടോവിനോ തോമസിനെ അവതരിപ്പിക്കുന്നത്. ബേസില്‍ ജോസഫ് – ടോവിനോ തോമസ് – വിനീത് ശ്രീനിവാസന്‍ ടീമിന്റെ തകര്‍പ്പന്‍ പ്രകടനം ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് സൂചന. ചിത്രത്തിന്റെ ഫണ്‍ എന്റര്‍ടെയ്‌നര്‍ മൂഡ് പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്‍കുന്ന രീതിയിലാണ് ക്യാരക്ടര്‍ പോസ്റ്ററുകളും ടൈറ്റില്‍ പോസ്റ്ററും ടീസറുമെല്ലാം ഒരുക്കിയിരിക്കുന്നത്.

ക്യാമ്പസിന്റെ പശ്ചാത്തലത്തില്‍ ആക്ഷനും കോമഡിയും കോര്‍ത്തിണക്കി ഒരുക്കുന്ന ഒരു പക്കാ ഫെസ്റ്റിവല്‍ ചിത്രമായാണ് അതിരടി ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെ വെക്കേഷന്‍ കാലത്ത് എല്ലാത്തരം പ്രേക്ഷകര്‍ക്കും തീയേറ്ററില്‍ വന്നു ആഘോഷിച്ചു കാണാവുന്ന രീതിയിലാണ് ചിത്രം എത്തുന്നത്. പ്രേക്ഷകരുടെ ഇഷ്ട താരമായ ബേസില്‍ ജോസഫിന്റെ ആദ്യ നിര്‍മ്മാണ സംരംഭം എന്ന നിലയിലും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ ഏറെ വലുതാണ്. മിന്നല്‍ മുരളിക്ക് ശേഷം ബേസില്‍ ജോസഫും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ചിത്രം പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.