പൊളിറ്റിക്കല്‍ ത്രില്ലറുമായി പൃഥ്വിരാജും റോഷന്‍ മാത്യുവും…’കുരുതി’ ടീസര്‍

പൃഥ്വിരാജ് സുകുമാരനും റോഷന്‍ മാത്യുവും കേന്ദ്രകഥാപാത്രങ്ങളായ കുരുതിയുടെ ടീസര്‍ പുറത്തുവിട്ടു. പൃഥ്വിരാജ് പ്രൊഡക്ഷന്‍ ആദ്യമായി ഒറ്റക്ക് നിര്‍മ്മാണമേറ്റെടുത്ത സിനിമയുമാണ് കുരുതി. മനു വാര്യരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ എന്ന ടാഗ്‌ലൈനോട് കൂടിയാണ് സിനിമ എത്തുന്നത്. സിനിമയുടെ ഫോട്ടോകള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. അഭിനന്ദന്‍ രാമാനുജമാണ് ക്യാമറ. പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം.

വെറുപ്പ് ഒരു തരി മതി തീയായി ആളിക്കത്താന്‍ എന്ന് തുടങ്ങുന്ന മാമുക്കോയയുടെ ഡയലോഗിന് പിന്നാലെ പകയും പ്രതികാരവും രാഷ്ട്രീയവും സിനിമയുടെ ഇതിവൃത്തമാണെന്ന് ടീസര്‍ സൂചന തരുന്നു. മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, ശ്രിന്ദ,മണികണ്ഠന്‍ ആചാരി, നെസ്ലന്‍, സാഗര്‍ സൂര്യ, നവാസ് വള്ളിക്കുന്ന് തുടങ്ങിയവരും ചിത്രത്തിലുണ്ട്. റഫീക്ക് അഹമ്മദാണ് ഗാനരചന. ജേക്സ് ബിജോയ് സംഗീത സംവിധാനം. സുപ്രിയാ മേനോനാണ് നിര്‍മ്മാതാവ്.