‘ആറാട്ട്’ തീയറ്ററില്‍ തന്നെ,റിലീസ് ഒക്ടോബര്‍ 14ന്

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ആറാട്ട്’ തീയറ്ററുകളിലേക്ക്. പൂജ അവധിദിനങ്ങളില്‍ ചിത്രം തീയറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. ചിത്രം ഒക്ടോബര്‍ 14ന് റിലീസ് ചെയ്യുമെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ആരാധകര്‍ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമാണ് ആറാട്ട്.ചിത്രത്തിന്റെ ടീസര്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.മോഹന്‍ലാലിന്റെ മാസ് ആക്ഷനും ലുക്കും തന്നെയാണ് ടീസറിന്റെ ഹൈലൈറ്റ്. ശ്രദ്ധ ശ്രീനാഥാണ് നായിക. ഉദയകൃഷ്ണയുടെ രചനയില്‍ ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മാസ് ആക്ഷന്‍ എന്റര്‍ടെയിനറാണ് ആറാട്ട്.

നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ആറാട്ടില്‍ എത്തുന്നത്. ആറാട്ടില്‍ തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കര ഭാഗത്ത് സംസാരിക്കുന്ന സ്ലാംഗ് കടന്നുവരുന്നുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ സമീപകാലത്തെ ഏറ്റവും മികച്ച ആക്ഷന്‍ സീക്വന്‍സുകളും മാസ് രംഗങ്ങള്‍ ഉള്‍പ്പെടുന്ന സിനിമ ആയിരിക്കും ആറാട്ടെന്നാണ് ടീസറും സൂചിപ്പിക്കുന്നത് നാല് ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരാണ് സംഘട്ടന രംഗങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.സംഗീത സംവിധായകന്‍ ആര്‍ റഹ്‌മാനും ആറാട്ടിലെ ഒരു ഗാനരംഗത്തില്‍ ഉണ്ട്. ചെന്നൈയില്‍ കൂറ്റന്‍ സെറ്റില്‍ വെച്ചായിരുന്നു ഗാനത്തിന്റെ ചിത്രീകരണം. മലയാളത്തിലെ ഏറ്റവും ചെലവേറിയ ഗാനചിത്രീകരണവുമാണ് ആറാട്ടിലേത്.

മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കറുത്ത ബെന്‍സ് കാറും പോസ്റ്ററിലെ ഹൈലൈറ്റാണ്. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, രാഘവന്‍, നന്ദു, ബിജു, പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍ കുട്ടി തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ വതരിപ്പിക്കുന്നു.പാലക്കാടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.മോഹന്‍ ലാല്‍ പ്രധാന വേഷത്തിലെത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് ആരാധകര്‍ ആകാംശയോടെ കാത്തിരിക്കുന്ന മറ്റൊരു മോഹന്‍ ലാല്‍ ചിത്രം.

പുലിമുരുകന് ശേഷം മോഹന്‍ലാലിന് വേണ്ടി ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ക്യാമറ വിജയ് ഉലകനാഥും സംഗീതം രാഹുല്‍ രാജുമാണ്. ഷമീര്‍ മുഹമ്മദാണ് എഡിറ്റിംഗ്.