കുട്ടികള്‍ക്ക് നേരെയുള്ള ഓണ്‍ലൈന്‍ അതിക്രമങ്ങളെ എങ്ങനെ നേരിടാം?’ സന്ദേശം പങ്കുവെച്ച് പൃഥ്വിരാജ്

കുട്ടികള്‍ക്ക് നേരെയുള്ള ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ക്ക് എതിരെയുള്ള സന്ദേശം പങ്കുവെച്ച് പൃഥ്വിരാജ്.
കുട്ടികള്‍ക്ക് നേരെയുള്ള ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ കണ്ടാല്‍ അത് ഷെയര്‍ ചെയ്യാതെ ഉടനടി റിപ്പോര്‍ട്ട് ചെയ്യാന്‍ പൃഥ്വിരാജ് പറയുന്നു. നിങ്ങളുടെ ചെറിയ പ്രവൃത്തി ഒരു കുട്ടിയെ സംരക്ഷിക്കാന്‍ സഹായിക്കും എന്നും താരം പറയുന്നു. കുറിപ്പിനോടൊപ്പം വീഡിയോ സന്ദേശവും താരം പങ്കുവെച്ചിട്ടുണ്ട്.

പൃഥ്വിരാജിന്റെ വാക്കുകള്‍:

ഓണ്‍ലൈനിലൂടെയുള്ള കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ നിങ്ങള്‍ക്ക് എങ്ങനെ നേരിടാന്‍ കഴിയും? റിപ്പോര്‍ട്ട് ചെയ്യൂ ഷെയര്‍ ചെയ്യാതെ. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന തിന്റെ ദൈനംദിന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കപ്പെടുന്നു. എന്നാല്‍ ലൈക്ക് ചെയ്യുകയോ അഭിപ്രായം പറയുകയോ പങ്കിടുകയോ ചെയ്യുന്നത് കുട്ടിക്ക് കൂടുതല്‍ ദോഷം വരുത്തും. ഇത്തരം കാര്യങ്ങള്‍ ഓണ്‍ലൈനില്‍ കാണുകയാണെങ്കില്‍, ഉടനടി റിപ്പോര്‍ട്ട് ചെയ്യുക, ഷെയര്‍ ചെയ്യരുത്. നിങ്ങളുടെ ചെറിയ പ്രവൃത്തി ഒരു കുട്ടിയെ സംരക്ഷിക്കാന്‍ സഹായിക്കും.

ഒരു കുട്ടിക്ക് അപകടസാധ്യതയുണ്ടാകാന്‍ സാധ്യത ഉള്ള കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നതിന്, 1098 എന്ന നമ്പറില്‍ വിളിച്ച് ചൈല്‍ഡ് ലൈന്‍ ഇന്ത്യ ഫൗണ്ടേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുക. ഇത്തരം കണ്ടന്റ് ഫെയ്‌സ്ബുക്കിലോ ഇന്‍സ്റ്റാഗ്രാമിലോ വാട്ട്‌സ്ആപ്പിലോ കാണുകയാണെങ്കില്‍, fb.me/onlinechildprotection റിപ്പോര്‍ട്ട് ചെയ്യുക. ഒരു കുട്ടിയെ സഹായിക്കൂ. റിപ്പോര്‍ട്ട് ചെയ്യുക, ഷെയര്‍ ചെയ്യാതെ.

പൃഥ്വിരാജ് നായകനായെത്തുന്ന കോള്‍ഡ് കേസ് അടുത്തിടെ ഒടിടി റിലീസിനെത്തുമെന്ന് അറിയിച്ചിരുന്നു.ടമാര്‍ പടാറിന് ശേഷം പൃഥ്വിരാജ് പൊലീസ് യൂണിഫോമിലെത്തുന്ന സിനിമ കൂടിയാണ് കോള്‍ഡ് കേസ്. നേരത്തെ മുംബൈ പൊലീസ്, മെമ്മറീസ്, കാക്കി തുടങ്ങിയ ചിത്രത്തിങ്ങളിലാണ് പൃഥ്വി പൊലീസ് വേഷത്തില്‍ എത്തി ആരാധകരെ അമ്പരപ്പിച്ചത്. പൂര്‍ണമായും തിരുവനന്തപുരത്താണ് സിനിമയുടെ ചിത്രീകരണം. ‘അരുവി’ ഫെയിം അദിതി ബാലനാണ് നായിക. ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘കോള്‍ഡ് കേസ്’.ഛായാഗ്രാഹകനായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തില്‍ പൃഥ്വിരാജ് ഒരു അന്വേഷണ ഉദ്യേഗസ്ഥന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. എസിപി സത്യരാജ് എന്നാണ് കഥാപാത്രത്തിന്റെ പേര്.