‘വലിയൊരു ഭാഗ്യവും അഭിമാനവും’; മോഹൻലാലിനൊപ്പമുള്ള അഭിനയനുഭവം പങ്കുവെച്ച് അർജുൻ രാംപാൽ

','

' ); } ?>

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിനൊപ്പം ആദ്യമായി വേഷമിട്ടതിന്റെ ആവേശം പങ്കുവച്ച് ബോളിവുഡ് നടൻ അർജുൻ രാംപാൽ. പുതിയ ചിത്രമായ ‘ഓപ്പറേഷൻ ഗംഗ’യുടെ ജോർജിയയിലെ ചിത്രീകരണത്തിനിടെ മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടാണ് താരം സന്തോഷം അറിയിച്ചത്.

മോഹൻലാലിനൊപ്പം അഭിനയിക്കാൻ സാധിച്ചത് വലിയൊരു ഭാഗ്യവും അഭിമാനവുമാണെന്ന് അർജുൻ രാംപാൽ കുറിച്ചു. ഇതൊരു വലിയ അനുഭവവും പ്രചോദനവുമായിരുന്നുവെന്നും, അത്രമേൽ കഴിവുള്ള, അനുഗ്രഹീതനായ താരത്തിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ജോർജിയയിലെ ടിബിലിസിയിൽ നിന്നുള്ള ചിത്രങ്ങൾ #operationganga, #Georgia, #Tbilisi എന്നീ ഹാഷ്‌ടാഗുകളോടെയാണ് താരം പങ്കുവെച്ചത്.

“സർ, അങ്ങയോടൊപ്പം അഭിനയിക്കാൻ സാധിച്ചത് വലിയൊരു ഭാഗ്യവും അഭിമാനവുമാണ്. ഇതൊരു വലിയ അനുഭവവും പ്രചോദനവുമായിരുന്നു. അത്രമേൽ കഴിവുള്ള, അനുഗ്രഹീതനായ മോഹൻലാൽ സാറിന് ഒത്തിരി നന്ദി.” അർജുൻ രാംപാലിന്റെ വാക്കുകൾ.

ചിത്രങ്ങൾ പുറത്തുവന്നതിനു പിന്നാലെ വൻ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. ‘ഒറ്റ ഫ്രെയിമിൽ പ്രിയപ്പെട്ട രണ്ട് മികച്ച താരങ്ങൾ’, ‘ദ് വൺ ആൻഡ് ഒൺലി ദ് കംപ്ലീറ്റ് ആക്ടർ’, ‘നമുക്ക് ആവശ്യമുണ്ടെന്ന് നമ്മൾ പോലും അറിയാതിരുന്ന മികച്ചൊരു ക്രോസ് ഓവർ’ എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ എത്തിയത്. ബോളിവുഡ് ചിത്രമായ ‘ധുരന്ധർ’ അർജുൻ രാംപാലിന്റെയും മോഹൻലാലിന്റെ ഐക്കണിക് സൈനിക കഥാപാത്രങ്ങളെയും ഓർമിപ്പിച്ചുകൊണ്ട് ‘മേജർ ഇഖ്ബാലും മേജർ മഹാദേവനും ഒരുമിച്ച്’ എന്ന രീതിയിലുള്ള പ്രതികരണങ്ങളും ആരാധകർക്കിടയിൽ ചർച്ചയാകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *