ടെയ്സ്റ്റ് ചെയ്യാം.., അര്‍ച്ചന കവിയുടെ മീനവിയല്‍..!

നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് അര്‍ച്ചനാ കവി. സിനിമയിലെ തന്റെ ഏറെ നാളത്തെ ഇടവേളക്ക് ശേഷം (ഒണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍-2016) താരം തിരക്കഥയെഴുതിയ തന്റെ സ്വന്തം വെബ് സീരീസുമായി തിരിച്ചെത്തുകയാണ്. ‘മീനവിയല്‍’ എന്ന വെബ് പരമ്പരയ്ക്കു വേണ്ടിയാണ് അര്‍ച്ചന തിരക്കഥയെഴുതുന്നത്. അഭിഷേക് നായര്‍ സംവിധാനം ചെയ്ത് അര്‍ച്ചനയുടെ ഭര്‍ത്താവായ അബീഷ് മാത്യുവും ഈസ്റ്റേണും ചേര്‍ന്ന് നിര്‍മ്മിക്കുന്ന വെബ് പരമ്പരയാണ് ‘മീനവിയല്‍’.

തിരക്കഥയെഴുത്തിനൊപ്പം പരമ്പരയില്‍ ഒരു പ്രധാന കഥാപാത്രമായും അര്‍ച്ചന അഭിനയിക്കുന്നുണ്ട്. ‘ആനന്ദം’ ഫെയിം അരുണ്‍ കുര്യനാണ് മറ്റൊരു പ്രധാന കഥാപാത്രം. സച്ചിന്‍ വാര്യര്‍ ആണ് മീനവിയലിന് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.

തുടര്‍ന്ന് മമ്മി & മി, ബെസ്റ്റ് ഓഫ് ലക്ക്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, സ്പാനിഷ് മസാല, അഭിയും ഞാനും, ഹണി ബീ, പട്ടം പോലെ, റ്റു നൂറാ വിത്ത് ലവ്വ് തുടങ്ങി നിരവധിയേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. 2015 ല്‍ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായ അബീഷ് മാത്യുവിനെ വിവാഹം ചെയ്തതിന് ശേഷമാണ് അര്‍ച്ചന അഭിനയ ജീവിതത്തില്‍ നിന്ന് വിട്ടുനിന്നത്.