വണ്ടിതാവളം പിന്നെ ജപ്പാനിലല്ലേ…’അര്‍ച്ചന 31 നോട്ട് ഔട്ട്’ ട്രെയിലര്‍

','

' ); } ?>

മാര്‍ട്ടിന്‍ പ്രക്കാട്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഐശ്വര്യ ലക്ഷ്മിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഖില്‍ അനില്‍ കുമാര്‍ സംവിധാനം ചെയ്ത ‘അര്‍ച്ചന 31നോട് ഔട്ട്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഫെബ്രുവരി 11 നാണ് ചിത്രം തിയേറ്ററിലേക്ക് എത്തുന്നത്. ഒരു മുഴുനീള ഫാമിലി എന്റെര്‍റ്റൈന്‍ര്‍ ആയിരിക്കും ചിത്രമെന്നാണ് ട്രെയിലറിലൂടെ വ്യക്തമാകുന്നത്. പാലക്കാടന്‍ ഗ്രാമ അന്തരീക്ഷത്തില്‍ ഒരു കല്യാണത്തെ ചുറ്റിപ്പറ്റിയുള്ള രസകരമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി ആണ് ചിത്രം അണിയിച്ചൊരുക്കിയിട്ടുള്ളത്.

അര്‍ച്ചന എന്ന ടീച്ചറെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് ഐശ്വര്യ ലക്ഷ്മി ആണ്. കല്യാണം മുടക്കല്‍ സ്ഥിരം കാഴ്ചയായ ഒരു നാട്ടില്‍ അര്‍ച്ചന എന്ന പെണ്‍കുട്ടിക്ക് ഒരു കല്യാണ ആലോചന വരുന്നതും അതുമായി ബന്ധപ്പെട്ട രസകരമായ കാഴ്ചകളുമാണ് ചിത്രം സമ്മാനിക്കുന്നത്. തിയേറ്ററിലേക്ക് സിനിമ എത്തുമ്പോള്‍ ആളുകള്‍ക്ക് മനസ്സ് തുറന്നു ചിരിക്കാനും കൈയ്യടിക്കാനും കഴിയും എന്ന് ഉറപ്പിക്കാം. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ സിബി ചാവറാ, രഞ്ജിത്ത് നായര്‍ തുടങ്ങിയവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.. അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.. വലിയൊരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്..

ഐശ്വര്യ ലക്ഷ്മിയെ കൂടാതെ, ഇന്ദ്രന്‍സ്, രമേശ് പിഷാരടി, ലുക്ക്മാന്‍ തുടങ്ങി ഒട്ടനവധി പുതുമുഖ താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.. ചിത്രത്തിന്റെ ഛായാഗ്രഹണം ജോജി ആണ്.. ലൈന്‍ പ്രൊഡ്യൂസര്‍ ബിനീഷ് ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍ മലവെട്ടത്ത്. എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത് മുഹസിന്‍ പി എം, സംഗീതം രജത്ത് പ്രകാശ്, മാത്തന്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്‌സ് സേവിയര്‍ തുടങ്ങിയവരും നിര്‍വഹിച്ചിരിക്കുന്നു..അസോസിയേറ്റ് ഡയറക്ടര്‍ സമന്ത്യക് പ്രദീപ്, സൗണ്ട് ഡിസൈന്‍ പി സി വിഷ്ണു , അരുണ്‍ എസ് മണി, ഫൈനല്‍ മിക്‌സ് പി സി വിഷ്ണു.പരസ്യകല ഓള്‍ഡ് മോങ്ക്‌സ്, പിആര്‍ഒ എസ്.എസ് ദിനേശ്,ശബരി, ഓണ്‍ലൈന്‍ പിആര്‍ഒ ഒബ്‌സ്‌ക്യൂറ.