ശരത്ത് അപ്പാനിയുടെ അഞ്ച് ഭാഷയില്‍ ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ ത്രില്ലര്‍ ‘പോയിന്റ് റേഞ്ച്

യുവ നടന്‍ അപ്പാനി ശരത്തിനെ നായകനാക്കി സൈനു ചാവക്കാടന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പോയിന്റ് റേഞ്ച്’ന്റെ പൂജയും മോഷന്‍ പോസ്റ്റര്‍ ലോഞ്ചും നടന്നു. തിയ്യാമ്മ പ്രൊഡക്ഷന്‍സ്, ഡി.എം പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ ശരത്ത് അപ്പാനി, ഷിജി മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ‘പോയിന്റ് റേഞ്ച്’ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യ റിലീസായിട്ടാണ് ചിത്രമൊരുക്കുന്നത്. സെപ്തംബര്‍ ആദ്യവാരത്തില്‍ പോണ്ടിച്ചേരിയില്‍ ചിത്രീകരണം ആരംഭിക്കാന്‍ ആണ് പദ്ധതി ഇടുന്നത്. ഗോവ, മാഹി, ചെന്നൈ, കൊച്ചി, ട്രിച്ചി എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം നടത്തുന്നത്. അപ്പാനി ശരത്ത് തന്നെ നായകനാകുന്ന ഈ ചിത്രത്തില്‍ റിയാസ് ഖാന്‍, ഷാജു നവോദയ, അരിസ്റ്റോ സുരേഷ്, ചാര്‍മിള തുടങ്ങി മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങള്‍ ഭാഗമാകും. ഹൈ ഹോപ്‌സ് ഫിലിം ഫാക്ടറിയുടെ പാര്‍ട്ണര്‍മാരില്‍ ഒരാളായ ബോണി അസ്സനാര്‍ ആണ് ഈ ചിത്രത്തിനായി തിരക്കഥയും ക്രിയേറ്റീവ് സംവിധാനവും നിര്‍വഹിക്കുന്നത്. മിഥുന്‍ സുബ്രന്‍ കഥ എഴുതിയിരിക്കുന്ന ചിത്രത്തിന്റെ സഹ നിര്‍മാതാക്കള്‍ ബി.ആര്‍.എസ് ക്രിയേഷന്‍സ് ആണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: സികെഡിഎന്‍ ഫിലിംസ്, 3ഉ ക്രാഫ്റ്റ്‌സ്. റോബിന്‍ തോമസാണ് ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനര്‍. പ്രൊഡക്ഷന്‍ മാനേജര്‍: സോണിയല്‍ വര്‍ഗീസ്,

ബിമല്‍ പങ്കജ്, പ്രദീപ് ബാബു എന്നിവര്‍ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് ഫ്രാന്‍സിസ് ജിജോയും, അജയ് ഗോപാലും ചേര്‍ന്നാണ്. ടോണ്‍സ് അലക്‌സാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നത്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: പ്രവി നായര്‍, അസോസിയേറ്റ് ഡയറക്ടര്‍: അനീഷ് റൂബി, അസോസിയേറ്റ് ഡി.ഒ.പി: ജിജോ ഭാവചിത്ര, ലൊകേഷന്‍ മാനേജര്‍: നസീം കാസിം, കൊറിയോഗ്രാഫി: സുനില്‍ കൊച്ചിന്‍, മേക്കപ്പ്: മായ മാധു, ആക്ഷന്‍: ഡ്രാഗണ്‍ ജിറോഷ്, കലാസംവിധാനം: ഷെരീഫ് രസറി, ഡിസൈന്‍സ്: ദിനേശ് അശോക്, സ്റ്റുഡിയോ: ഹൈ ഹോപ്‌സ്, പി.ആര്‍.ഒ: പി ശിവപ്രസാദ്, സ്റ്റില്‍സ്: പ്രശാന്ത് ഐ-ഐഡിയ, മാര്‍ക്കറ്റിംഗ്: താസ ഡ്രീം ക്രീയേഷന്‍സ്, പബ്ലിസിറ്റി : 3D ക്രാഫ്റ്റ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.