വിശുദ്ധ മെജോ’ റിലീസ് മാറ്റി

ഡിനോയ് പൗലോസ്,ലിജോമോള്‍, മാത്യു തോമസ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ‘വിശുദ്ധ മെജോ’യുടെ റിലീസ് മാറ്റി. കനത്ത മഴയെ തുടര്‍ന്നാണ് സിനിമയുടെ റിലീസ് മാറ്റിയിരിക്കുന്നത്.

കനത്ത മഴയെ തുടര്‍ന്നുളള ഈ സാഹചര്യത്തില്‍ വിശുദ്ധ മെജോ റിലീസ് മാറ്റിയിരിക്കുന്നു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുന്നതാണ് എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

പുറത്തിറങ്ങിയ ചിത്രത്തിലെ പാട്ടുകളൊക്കെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍ നിര്‍വ്വഹിക്കുന്നത്. ഡിനോയ് പോലോസിന്റേത് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും.

ജസ്റ്റിന്‍ വര്‍ഗ്ഗീസാണ്  സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റര്‍-ഷമീര്‍ മുഹമ്മദ്. സൗണ്ട് ഡിസൈന- ശങ്കരന്‍ എ എസ്, സിദ്ധാര്‍ത്ഥന്‍ ശബ്ദമിശ്രണം-വിഷ്ണു സുജാതന്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-വിനീത് ഷൊര്‍ണൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാഫി ചെമ്മാട്,കല- നിമേഷ് താനൂര്‍, വസ്ത്രാലങ്കാരം-റാഫി കണ്ണാടി പറമ്പ്, മേക്കപ്പ്-സിനൂപ് രാജ് കളറിസ്റ്റ്-ഷണ്‍മുഖ പാണ്ഡ്യന്‍ എം സ്റ്റില്‍സ്-വിനീത് വേണുഗോപാലന്‍, ഡിസൈന്‍-പ്രത്തൂല്‍ എന്‍ ടി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഫിലിപ്പ് ഫ്രാന്‍സിസ്.

ലിജോമോള്‍ പ്രധാന കഥാപാത്രമായെത്തിയ ജെയ് ഭീം ഹിറ്റായ തമിഴ് ചിത്രമായിരുന്നു. സൂര്യ നായകനായെത്തിയ ചിത്രമായിരുന്നു ജെയ് ഭീം. ഡിനോയ് പൗലോസ്, മാത്യു തോമസ് എന്നിവര്‍ ഒന്നിച്ചെത്തി മലയാളത്തില്‍ ഹിറ്റായി മാറിയ ചിത്രമായിരുന്നു തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍. റൊമാന്റിക് കോമഡി ഗണത്തില്‍ പെടുന്ന ചിത്രമായിരുന്നു തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍. ചിത്രത്തിന്റെ സംവിധാനം ഗിരീഷ് എ ഡിയാണ്. ഡിനോയ് പൗലോസും ഗിരീഷ് എഡിയും ചേര്‍ന്ന് രചിച്ച ഈ ചിത്രം പ്ലാന്‍ ജെ സ്റ്റുഡിയോവും, ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍, മാത്യു തോമസ്, അനശ്വര രാജന്‍ എന്നിവരാണ്‌ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നത്.