‘അനുഗ്രഹീതന്‍ ആന്റണി’യില്‍ മാധവനായി ഇന്ദ്രന്‍സ്

‘അനുഗ്രഹീതന്‍ ആന്റണി’ എന്ന ചിത്രത്തിലെ ഇന്ദ്രന്‍സിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു.താരത്തിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു പോസ്റ്റര്‍ പുറത്തു വിട്ടത്.മാധവന്‍ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

നവാഗതനായ പ്രിന്‍സ് ജോയ് സംവിധായകനാകുന്ന ചിത്രത്തില്‍
സണ്ണി വെയ്‌നും ഗൗരി കിഷനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.റൊമാന്റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്.സിദ്ദിഖ്, ജാഫര്‍ ഇടുക്കി, സൂരജ് വെഞ്ഞാറമൂട് ബൈജു, മുത്തുമണി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. നവീന്‍ ടി മണിലാലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ജിഷ്ണു ആര്‍ നായര്‍, അശ്വിന്‍ പ്രകാശ് എന്നിവരുടെതാണ് കഥ.ലക്ഷ്യ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത്തിണ് ചിത്രം നിര്‍മ്മിക്കുന്നത്.