ഖൊ ഖൊ വീഡിയോ സോങ്

രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ഖൊ ഖൊ’ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി.ഖൊ ഖൊ തീവണ്ടി എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സൗപര്‍ണിക രാജഗോപാലും അപര്‍ണ സത്യനും ചേര്‍ന്നാണ്.വിനായക് ശശികുമാറിന്റേതാണ് വരികള്‍.ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു.

ഫൈനല്‍സിന് ശേഷം രജിഷ വീണ്ടും എത്തുന്ന സ്പോര്‍ട്സ് ചിത്രമാണ് ഖൊ ഖൊ.ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രം രാഹുല്‍ റിജിയാണ് സംവിധാനം ചെയ്യുന്നത്.

എതിര്‍ ടീമിലെ അംഗങ്ങളെ തൊടുന്ന കബഡിപോലുള്ള ഒരു കളിയാണ് ‘ഖൊ ഖൊ’.ഇന്ത്യയിലെ പരമ്പരാഗതമായ കളികളിലൊന്നാണിത്.