മീറ്റ് അരവിന്ദ് കരുണാകരന്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന സെല്യൂട്ടിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു.പോസ്റ്ററിനൊപ്പം ദുല്‍ഖര്‍ തന്റെ കഥാപാത്രത്തിന്റെ പേരും പങ്കുവെച്ചിട്ടുണ്ട്. അരവിന്ദ് കരുണാകരന്‍ എന്നാണ് സല്യൂട്ടില്‍ ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ പേര്.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് താരം പുറത്തുവിട്ടിരുന്നു.

റോഷന്‍ ആന്‍ഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ട് നിലവില്‍ കൊല്ലത്ത് പുരോഗമിക്കുകയാണ്. കൊല്ലം, തിരുനനന്തപുരം, കാസര്‍കോട്, ഡല്‍ഹി എന്നിവിടെയാണ് പ്രധാന ലൊക്കേഷനുകള്‍. ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയന്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഈയപ്പന്‍, ബിനു പപ്പു, അലന്‍സിയര്‍, വിജയകുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

ചിത്രത്തിന്റെ തിരക്കഥ ബോബി , സഞ്ജയാണ് നിര്‍വ്വഹിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ ഹൗസായ വേഫറെര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. അസ്ലം പുരയില്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ശ്രീഖര്‍ പ്രസാദാണ്. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം.