‘ബിഗ് ബോസ് അവതാരകനാകാൻ മോഹം, ഒരു ദിവസമെങ്കിലും ആ മൈക്ക് കയ്യിൽ പിടിക്കണം..’; ആഗ്രഹം പറഞ്ഞ് ഷെഫ് നളൻ

','

' ); } ?>

കേരളത്തിന്റെ തനത് നാടൻ രുചികൾ ലോകത്തിന് പരിചയപ്പെടുത്തുന്ന പ്രമുഖ പാചക വിദഗ്ധനും ഷെഫ് നളൻ കലിനറി അക്കാദമി സ്ഥാപകനുമായ ഷെഫ് നളൻ ഷൈൻ പുതിയൊരു മോഹവുമായി രംഗത്ത്. ജനപ്രിയ റിയാലിറ്റി ഷോയായ ‘ബിഗ് ബോസ്’ അവതാരകനാകാൻ തനിക്ക് അതിയായ ആഗ്രഹമുണ്ടെന്ന് അദ്ദേഹം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

മോഹൻലാൽ വളരെ മനോഹരമായും മികച്ച രീതിയിലുമാണ് ഈ ഷോ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം ഒരു ലെജൻഡ് ആണെന്നും നളൻ ഷൈൻ പറയുന്നു. എന്നാൽ ഓവർ ആയോ അനാവശ്യ നാടകങ്ങളോ ഇല്ലാതെയോ തനിക്കും ആ വേദിയിൽ സ്റ്റൈലിഷായി അവതാരകനായി നിൽക്കാൻ സാധിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും, ഒരു ദിവസമെങ്കിലും ആ മൈക്ക് തനിക്ക് ലഭിക്കണമെന്നാണ് പ്രാർത്ഥനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിഗ് ബോസ് പോലുള്ള വലിയൊരു വേദിയിൽ അവതാരകനാകാൻ ആഗ്രഹിക്കുന്നതിന്റെ കാരണങ്ങളും അദ്ദേഹം അഭിമുഖത്തിൽ പങ്കുവെച്ചു. ഇന്ത്യയിലെ ഏറ്റവും വലിയൊരു ലെജൻഡ് കൈകാര്യം ചെയ്യുന്നു എന്നതും ലോകത്തിലെ തന്നെ മികച്ച ഷോകളിൽ ഒന്നാണെന്നതുമാണ് പ്രധാന കാരണങ്ങൾ. ഒപ്പം, നളൻ ഷൈൻ എന്ന വ്യക്തിത്വത്തിന് അത്തരമൊരു അരങ്ങ് ലഭിക്കുമ്പോൾ എന്തൊക്കെ കാണിക്കാൻ സാധിക്കുമെന്നും, ആ വേദിയിൽ തന്റെ കഴിവുകൾ പൂർണ്ണമായി പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം തുറന്നുപറഞ്ഞു.

നളന്റെ വാക്കുകൾ;

”ഈ വർഷം അല്ലെങ്കിൽ അടുത്ത വർഷം ബിഗ് ബോസ് ഹോസ്റ്റ് ചെയ്യാൻ പറ്റണം എന്നതാണ് എന്റെ ആഗ്രഹം. എനിക്ക് അതിന് സാധിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഓവർ പവർ ചെയ്യാതെ, ആവശ്യമില്ലാത്ത നാടകങ്ങളില്ലാതെ നല്ല സ്റ്റൈലിഷ് ആയി ചെയ്യാൻ പറ്റുന്ന ഒരു ഷോ ആണത്. ലാലേട്ടൻ വളരെ മനോഹരമായി അത് ചെയ്യുന്നുണ്ട്. അദ്ദേഹമൊരു ലെജൻഡ് ആണ്. പക്ഷേ, ആ മൈക്ക് ഒരു ദിവസമെങ്കിൽ ഒരു ദിവസം എനിക്ക് കിട്ടണം എന്നുള്ളതാണ് എന്റെ പ്രാർത്ഥന”, ഷെഫ് നളൻ അഭിമുഖത്തിൽ പറഞ്ഞു.

ബിഗ് ബോസിൽ പോകാനുള്ള മൂന്ന് കാരണങ്ങൾ ചോദിച്ചാൽ അത് ഏതൊക്കെയാകും എന്നാണ് അവതാരക തുടർന്ന് ചോദിക്കുന്നത്. ”ഒന്നാമത്തേത് ഇന്ത്യയിലെ തന്നെ വലിയൊരു ലെജൻഡ് കൈകാര്യം ചെയ്യുന്ന ഷോ എന്നതാണ്, ലോകത്തിലെ തന്നെ ഏറ്റവും നല്ല ഷോകളിൽ ഒന്നാണ് എന്നതാണ് രണ്ടാമത്തെ കാരണം. മൂന്നാമത്തേത് നളൻ ഷൈൻ എന്ന വ്യക്തിത്വം ഒരു അരങ്ങ് കിട്ടുമ്പോൾ എന്തു കാണിക്കാം, എന്തു കാണിക്കണം എന്നതാണ്. ആ അരങ്ങിൽ ആടാനും അഴിഞ്ഞാടാനും ആഗ്രമുണ്ട്.”