അനൂപ് സത്യന്‍ ചിത്രത്തിന് തുടക്കം, ദുല്‍ഖറിന്റെ നായികയായി കല്യാണി

','

' ); } ?>

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തുടക്കം. ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍മീഡിയയിലൂടെ ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചു. സംവിധായകന്‍ ലാല്‍ജോസും ചടങ്ങില്‍ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം പങ്കെടുത്തു. സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് അനൂപ് സത്യന്റെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

ശോഭനയും സുരേഷ് ഗോപിയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചെന്നൈയില്‍ സ്ഥിര താമസമാക്കിയ രണ്ടു പേരുടെ കഥയാണ് ചിത്രം പറയുന്നത്. ചെന്നൈയാണ് പ്രധാന ലൊക്കേഷന്‍. അല്‍ഫോന്‍സാണ് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം മുകേഷ് മുരളീധരന്‍.