‘സുഹൃത്തുക്കളെ സഖാക്കളെ സ്വാമി ശരണം’..’41’ ടീസര്‍

','

' ); } ?>

ബിജുമേനോനെ നായകനാക്കി ലാല്‍ ജോസ് സംവിധാനത്തിലൊരുങ്ങുന്ന നാല്‍പ്പത്തിയൊന്നിന്റെ ടീസര്‍ പുറത്തുവിട്ടു. ‘കണ്ണോണ്ടങ്ങനെ നോക്കല്ലെ പെണ്ണേ’…എന്ന നാടന്‍ പാട്ടിന്റെ പശ്ചാത്തലത്തിലാണ് ടീസര്‍. ചിത്രത്തില്‍ നിമിഷ സജയനാണ് നായിക. സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. കൂടാതെ കണ്ണൂരില്‍ നിന്നുള്ള നിരവധി അമേച്വര്‍ കലാകാരന്മാരും സിനിമയുടെ ഭാഗമാകുന്നു. ബിജിബാല്‍ ആണ് സംഗീതം. നീണ്ട ഇടവേളയ്ക്ക് ശേഷം ബിജു മേനോനും സംവിധായകന്‍ ലാല്‍ ജോസും ഒരുമിക്കുന്ന ചിത്രമാണിത്. പ്രഗീഷ് പി.ജിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം എസ്. കുമാര്‍. എല്‍.ജെ. ഫിലിംസാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.