ജല്ലിക്കെട്ടിലെ ത്രില്ലടിപ്പിച്ച ദൃശ്യങ്ങള്‍ ഉണ്ടായതിങ്ങനെ…

','

' ); } ?>

‘ജല്ലിക്കെട്ടി’ന്റെ ട്രെയ്‌ലറിനു പിന്നാലെ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അങ്കമാലി ഡയറീസ്’, ‘ഈമയൗ’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ജല്ലിക്കെട്ട്. ചെമ്പന്‍ വിനോദും ആന്റണി വര്‍ഗീസുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്.ഹരീഷിന്റെ ‘മാവോയിസ്റ്റ്’ എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

നാട്ടിലെ ഒരു ഗ്രാമത്തില്‍ നിന്ന് ഒരു പോത്ത് രക്ഷപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ഈ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. എസ്. ഹരീഷും ആര്‍. ഹരികുമാറും ചേര്‍ന്ന് തിരക്കഥ ഒരുക്കുന്ന ജല്ലിക്കെട്ടിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ദേശീയ പുരസ്‌കാര ജേതാവ് ഗിരീഷ് ഗംഗാധരനാണ്. ശാന്തി ബാലചന്ദ്രന്‍, സാബുമോന്‍ അബ്ദുസമദ്, ജാഫര്‍ ഇടുക്കി തുടങ്ങിയവും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു.