നടന്‍ അനില്‍ മുരളി അന്തരിച്ചു

മലയാള ചലച്ചിത്ര, സീരിയല്‍ താരം അനില്‍ മുരളി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. വില്ലന്‍ വേഷങ്ങളിലും സ്വഭാവ നടനായും തിളങ്ങിയ അനില്‍ 200 ഓളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്.

1993ല്‍ പുറത്തിറങ്ങിയ ‘കന്യാകുമാരിയില്‍ ഒരു കവിത’ എന്ന സിനിമയിലൂടെയാണ് സിനിമാ ജീവിതത്തിനു തുടക്കം. മലയാളം, തമിഴ്, തെലുങ്ക് സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. 2020 ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ ‘ഫോറന്‍സിക്’ ആണ് ഏറ്റവും ഒടുവില്‍ വേഷമിട്ട ചിത്രം.