ആന്‍ഡ്രോയിഡ് കുഞ്ഞപ്പനായി സൗബിന്‍, രസകരമായ പോസ്റ്റര്‍ കാണാം..

മലയാളത്തിന്റെ പ്രിയനടന്‍ സൗബിന്‍ ഷാഹിര്‍ നായകനായെത്തുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ടൊവിനോ തോമസാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ്.

സുരാജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ്, മാല പാര്‍വതി, മേഘ മാത്യു എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ ആന്‍ഡ്രോയിഡ് കുഞ്ഞപ്പനില്‍ അണിനിരക്കുന്നുണ്ട്. സാനു ജോണ്‍ വര്‍ഗീസാണ് ഛായാഗ്രഹണം. എഡിറ്റിംഗ് സൈജു ശ്രീധരനും സംഗീതം ബിജിബാലുമാണ്. ജയദേവന്‍ ചക്കടാത്ത് സൗണ്ട് ഡിസൈനും ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനറുമായ ചിത്രം നവംബര്‍ 8 നാണ് റിലീസിനൊരുങ്ങുന്നത്.