ഒ.ടി.ടി നിയന്ത്രണം: നിയമപരമായി നേരിടണമെന്ന് മുരളി ഗോപി

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ നിയന്ത്രണം കൊണ്ടുവരാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതികരണവുമായി ടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. സര്‍ക്കാര്‍ നീക്കത്തെ ഒക്കെട്ടായി നിയമപരമായി തന്നെ ഈ തീരുമാനത്തെ നേരിടണമെന്നും, ഉടന്‍ തന്നെ ഇതുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മുരളി ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സേ നോ ടു സെന്‍സര്‍ഷിപ്പ് എന്ന ഹാഷ്ടാഗോടെയാണ് കുറിപ്പ്.പോസ്റ്റിന്റെ പൂര്‍ണരൂപം

സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍, രാഷ്ട്രീയ അജണ്ട, തുടങ്ങിയവയില്‍ നിന്ന് സൃഷ്ടികളുടെ ഉള്ളടക്കം സംരക്ഷിക്കേണ്ടത് ഏതൊരു ജനാധിപത്യത്തിലും പ്രധാനമാണ്. നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമത്തെ ഒറ്റക്കെട്ടായി നിയമപരമായി നേരിടേണ്ടതുണ്ട്. അത് ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷ.