ഹെലെന്‍ തമിഴ്; റീമേക്ക് ‘അന്‍പിര്‍ക്കിനിയാള്‍’ ട്രെയിലര്‍

മലയാളത്തില്‍ ഏറെ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രം ഹെലെന്റെ തമിഴ് പതിപ്പിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. അന്‍പിര്‍ക്കിനിയാള്‍ എന്നാണ് ചിത്രത്തിന്റെ പേര്. മലയാളത്തില്‍ അന്ന ബെന്നും ലാലും അവതരിപ്പിച്ച വേഷങ്ങള്‍ അരുണ്‍ പാണ്ഡ്യനും മകള്‍ കീര്‍ത്തി പാണ്ഡ്യനുമാണ് അവതരിപ്പിക്കുന്നത്. ഗോകുലാണ് ചിത്രത്തിന്റെ സംവിധായകന്‍. നിര്‍മാണം അരുണ്‍ പാണ്ഡ്യന്‍.

പ്രവീണ്‍, രവീന്ദ്ര, ഭൂപതി എന്നിവരാണ് തമിഴിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ജാവേദ് റിയാസ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് പ്രദീപ് ഇ. രാഘവ് ആണ്.മഹേഷ് മുത്തുസാമി ഛായാഗ്രഹണം.