ഇനി എങ്ങാനും ബിരിയാണി കൊടുത്താലോ?

കഴിഞ്ഞ ദിവസം ഹീറോ കമ്പനിയുടെ എക്‌സ് പള്‍സ് എന്ന ബൈക്കില്‍ ചാരി നില്‍ക്കുന്ന ചിത്രമാണ് നടി അനാര്‍ക്കലി മരക്കാര്‍ പങ്കു വച്ചത്. അതിനു കൊടുത്ത ക്യാപ്ഷനാണ് ഏറെ രസകരമെന്ന് ആരാധകര്‍ പറയുന്നത്.

‘ഹീറോ കമ്പനി കാണണ്ട. ഇപ്പൊ തന്നെ പിടിച്ച് ബ്രാന്‍ഡ് അംബാസഡര്‍ ആക്കി കളയും. ഇനി എങ്ങാനും ബിരിയാണി കൊടുത്താലോ.’ ഇതാണ് നടി ചിത്രത്തിനു കൊടുത്ത ക്യാപ്ഷന്‍. ക്യാപ്ഷനെ പ്രകീര്‍ത്തിച്ചും രസകരമാണെന്ന് അഭിപ്രായപ്പെട്ടും നിരവധി ആളുകളാണ് രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം ഒരു ബിഎംഡബ്ല്യു കാറില്‍ ചാരി നില്‍ക്കുന്ന ചിത്രവും അനാര്‍ക്കലി പങ്കു വച്ചിരുന്നു. ‘നോക്കണ്ട, എന്റെ കാര്‍ അല്ല. അപ്പുറത്തെ വീട്ടിലെ ചേട്ടന്‍ ബിഎംഡബ്ല്യു വാങ്ങിയതല്ലേ. പുള്ളിക്കൊരു സന്തോഷമായിക്കോട്ടെ എന്നു വിചാരിച്ചു’ എന്നാണ് അനാര്‍ക്കലി ആ ചിത്രത്തിനു കൊടുത്ത അടിക്കുറിപ്പ്.