ഹരിശങ്കറും സനയും ചേര്‍ന്ന് പാടിയ ഗാനം പുറത്ത്

ദക്ഷിണേന്ത്യന്‍ ഗായിക സന മൊയ്തൂട്ടി മലയാള സിനിമയില്‍ പാടുന്നു എന്നുളള വാര്‍ത്ത നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഗായകന്‍ കെ. എസ് ഹരിശങ്കറും സനയും ചേര്‍ന്ന് പാടിയ ‘ആതിര രാവില്‍’എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

സീബ്ര മീഡിയയുടെ ബാനറില്‍ പി സി സുധീര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമായ ആനന്ദകല്ല്യാണത്തിലെ പാട്ടാണ് ഇരുവരും ചോര്‍ന്ന് പാടിയിരിക്കുന്നത്.ഗാനത്തിന് രാജേഷ്ബാബു കെ സംഗീതവും , നിഷാന്ത് കോടമന ഗാനരചനയും നിര്‍വ്വഹിച്ചിരിക്കുന്നു.