കന്നഡ ടെലിവിഷന്‍ താരം സുശീല്‍ ഗൗഡ മരിച്ച നിലയില്‍

കന്നഡ ടെലിവിഷന്‍ താരവും ഫിറ്റ്‌നസ്സ് ട്രെയിനറുമായ സുശീല്‍ ഗൗഡയെ മരിച്ച നിലയില്‍ കണ്ടെത്തി.

മാണ്ഡ്യയിലെ വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യയാണെന്നാണ് പ്രാഫമിക നിഗമനം. കന്നഡയിലെ ‘അന്തപുര’ എന്ന സീരിയലിലൂടെ ഏറെ ശ്രദ്ധേയനാണ് താരം.സിനിമയിലും അഭിനയിച്ചു.ദുനിയ വിജയ് സംവിധാനം ചെയ്ത വരാനിരിക്കുന്ന ചിത്രമായ സലാഗ എന്ന ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്തു.സുശീല്‍ ഗൗഡയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വോഷണം നടക്കുകയാണ്.