‘അമ്മ’യുടെ ആസ്ഥാനം കൊച്ചിയിലേയ്ക്ക് മാറുന്നു

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റുന്നു. അമ്മയുടെ പ്രസിഡണ്ടായ മോഹന്‍ലാല്‍ പുതിയ ഓഫീസ് കെട്ടിടത്തിന്റെ താക്കോല്‍ ഏറ്റുവാങ്ങി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന താരങ്ങളായ ജനാര്‍ദ്ദനന്‍, കവിയൂര്‍ പൊന്നമ്മ, വത്സല മേനോന്‍ എന്നിവരെ കൂടാതെ അമ്മയിലെ മറ്റ് അംഗങ്ങളും പങ്കെടുത്തു.

നിലവില്‍ തിരുവനന്തപുരത്തു പ്രവര്‍ത്തിക്കുന്ന ഓഫീസ് 3 മാസത്തോടെ കൊച്ചിയിലേക്ക് മാറ്റാനാണ് ശ്രമം. അംഗങ്ങള്‍ക്ക് കൂടുതല്‍ ക്ഷേമ പ്രവര്‍ത്തനം നടത്താന്‍ അമ്മ നടത്തുന്ന ശ്രമത്തിനു കൂടുതല്‍ സഹായകമാകും ഈ മാറ്റം എന്ന് പ്രസിഡണ്ട് മോഹന്‍ലാല്‍ പറഞ്ഞു. ഔപചാരിക ഉദ്ഘാടനം വലിയ പരിപാടികളോടെ പിന്നീട് ഉണ്ടാകുമെന്നും വ്യക്തമാക്കി.

ചിത്രങ്ങള്‍ കാണാം..