‘കാഞ്ചന 3 ‘യുടെ കിടിലന്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

രാഘവ ലോറന്‍സ് സംവിധാനം ചെയ്യുന്ന ഹൊറര്‍ കോമഡി സീരിസ് കാഞ്ചന 3യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. രാഘവ ലോറന്‍സ് മുഖ്യ വേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തില്‍ ഓവിയയും വേദികയുമാണ് നായികമാരാകുന്നത്. കോവയ് സരള, കബീര്‍, മനോബാല എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ലോറന്‍സ് ആണ്.

ട്രെയ്‌ലര്‍ കാണാം..

ഹൊറര്‍ കോമഡി വിഭാഗത്തില്‍ വരുന്ന ചിത്രം ഏപ്രില്‍ 18ന് പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങളും വന്‍ ഹിറ്റായിരുന്നു. സണ്‍പിക്‌ചേഴ്‌സാണ് നിര്‍മ്മാണം. എസ് തമ്മന്‍ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.