അര്‍ദ്ധ നഗ്‌നയായി അമല പോള്‍! പ്രശംസിച്ചും വിമര്‍ശിച്ചും ആരാധകര്‍.. ആടൈയുടെ ആദ്യ ടീസര്‍ പുറത്ത്

മലയാള നടിയായ അമല പോള്‍ ആദ്യ ചിത്രത്തിന് ശേഷം തമിഴിലേക്കും തെലുങ്കിലേക്കും അരങ്ങേറ്റം നടത്തിയതോടെയാണ് വെള്ളിത്തിരയില്‍ ശ്രദ്ധേയമാവുന്നത്. ഇന്ന് തെന്നിന്ത്യന്‍ സിനിമാലോകത്തെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയ അമല വ്യത്യസ്ത കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് കൈയടി വാങ്ങി കൊണ്ടേയിരിക്കുകയാണ്. ഇപ്പോഴിതാ പുതിയ ചിത്രത്തിലൂടെ പ്രേക്ഷകരെയും ആരാധകരെയും ഒരുപോലെ അതിശയിപ്പിച്ചുകൊണ്ടാണ് അമലയുടെ വരവ്.

അമല പോള്‍ നായികയാവുന്ന ഏറ്റവും പുതിയ ചിത്രം ആടൈയുടെ ചിത്രത്തില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്ത് വന്ന ടീസറാണ് ഇപ്പോള്‍ വൈറലാവുന്നത്. അമല പൂര്‍ണ നഗ്‌നയായാണ് ടീസറിലെത്തിയിരിക്കുന്നത്. അമലയുടെ ധൈര്യത്തെ പ്രശംസിച്ചും വിമര്‍ശിച്ചും ട്രോളന്മാരും ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്. നടനും നിര്‍മാതാവുമായ കരണ്‍ ജോഹറാണ് ആടൈയുടെ ടീസര്‍ പുറത്ത് വിട്ടത്.

നടി അമല പോള്‍ കേന്ദ്ര കഥാപാത്രമായിട്ടെത്തുന്ന ഡ്രാമ ത്രില്ലര്‍ ചിത്രമാണ് ആടൈ. രത്നകുമാര്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രം നേരത്തെ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ആക്രമിക്കപ്പെട്ട് വസ്ത്രങ്ങള്‍ ചീന്തിയെറിയപ്പെട്ട് നിസാഹയ അവസ്ഥയിലിരിക്കുന്ന അമലയായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. ടോയ്ലെറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി മുഖത്തും ശരീരത്തും രക്തകറകളുമായി പേടിച്ച് കരയുന്ന നടിയെ കണ്ട് എല്ലാവരും ഞെട്ടി. ഇതോടെ സിനിമയെ കുറിച്ചുള്ള ആകാംഷകളും വര്‍ദ്ധിച്ചു. ഒടുവില്‍ പുറത്ത് വന്ന ടീസറിലൂടെ സിനിമ വിസ്മയിപ്പിക്കാനുള്ള വരവാണെന്നുള്ള സൂചനകളെല്ലാം ലഭിച്ചു. ചിത്രത്തില്‍ വയലന്‍സ് രംഗങ്ങളുടെ അതിപ്രസരം ഉള്ളതിനാലും സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്.