ഗിന്നസ് പക്രുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു..

','

' ); } ?>

നടന്‍ ഗിന്നസ് പക്രുവിന്റെ കാര്‍ തിരുവല്ലയില്‍ അപകടത്തില്‍പ്പെട്ടു. പക്രു സഞ്ചരിച്ച കാറും കൊറിയര്‍ സര്‍വീസ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ആര്‍ക്കും പരുക്കില്ലെന്നു പൊലീസ് പറഞ്ഞു. തിരുവല്ല ബൈപാസില്‍ മഴുവങ്ങാടുചിറയ്ക്കു സമീപം പാലത്തില്‍ ഉച്ചയോടെയായിരുന്നു അപകടം.

നടന്‍ ഗിന്നസ് പക്രുവിന്റെ കാര്‍ തിരുവല്ലയില്‍ അപകടത്തില്‍പ്പെട്ടു

തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്കു പോവുകയായിരുന്ന പക്രുവിന്റെ വാഹനത്തില്‍, ചെങ്ങന്നൂര്‍ ഭാഗത്തേക്കു പോയ ലോറി മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്തപ്പോള്‍ ഇടിക്കുകയായിരുന്നു.