ആസിഫ് അലി- അഡ്വാൻസ് വിഷുക്കണി; ‘അടവു’മായി

ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി രതീഷ് കെ. രാജന്‍ സംവിധാനം ചെയ്യുന്ന ‘അടവ് ‘എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ആസിഫ് അലി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.

തന്റെ അഡ്വാന്‍സ് വിഷുക്കണി എന്നാരംഭിക്കുന്ന കുറിപ്പോടെയാണ് അദ്ദേഹം പോസ്റ്റര്‍ പങ്കുവെച്ചത്. ‘ജീവിതത്തിന്റെ ചില ഘട്ടങ്ങളില്‍ നമ്മളെല്ലാവരും ചില അടവുകള്‍ പ്രയോഗിച്ചിട്ടുണ്ട്. ഇതാണ് ഞങ്ങളുടേത്. വൈകാതെ ഇത് നിങ്ങളുടേതുമാവും.’ ആസിഫ് അലി പോസ്റ്റ് ചെയ്തു.

ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി രതീഷ് കെ. രാജന്‍ സംവിധാനം ചെയ്യുന്ന 'അടവ് 'എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ആസിഫ് അലി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.

ഡോ. പോള്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗ്ഗീസ് നിര്‍മ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അന്‍സര്‍ ഷാ നിര്‍വ്വഹിക്കുന്നു. മുഹമ്മദ് നിഷാദിന്റേതാണ് തിരക്കഥയും സംഭാഷണവും.

നിവില്‍ പോളിയും ആസിഫ് അലിയും പ്രധാന കഥാപാത്രമായെത്തുന്ന മഹാവീര്യര്‍ എന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ലാല്‍, ലാലു അലക്സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്,പ്രമോദ് വെളിയനാട്,ഷൈലജ പി അമ്പു തുടങ്ങിയവരാണ് മറ്റ് മുഖ്യ വേഷങ്ങളിലെത്തുന്നത്. എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നല്‍കിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്.ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ചിത്രം, നര്‍മ്മ -വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിരിക്കുന്നു .സംസ്ഥാന അവാര്‍ഡ് ജേതാവായ ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാന്‍ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.ചിത്ര സംയോജനം -മനോജ്, ശബ്ദ മിശ്രണം -വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, കലാ സംവിധാനം -അനീസ് നാടോടി, വസ്ത്രാലങ്കാരം -ചന്ദ്രകാന്ത്, മെല്‍വി. ജെ, ചമയം -ലിബിന്‍ മോഹനന്‍, മുഖ്യ സഹ സംവിധാനം -ബേബി പണിക്കര്‍ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍