ആ പഴയ അല്ലുവായി അങ്ങ് വൈകുണ്ഠപുരത്ത്

അല്ലു അര്‍ജ്ജുന്‍ സിനിമകളിഷ്ടപ്പെടുന്നവര്‍ക്കുള്ള ഈ വര്‍ഷത്തെ ആദ്യ സമ്മാനമാണ് അങ്ങ് വൈകുണ്ഠപുരത്ത്. ത്രിവിക്രം ശ്രീനിവാസ് സംവിധാനത്തില്‍ അല്ലുവിനൊപ്പം നമ്മുടെ ജയറാമും അഭിനയിച്ച അങ്ങ് വൈകുണ്ഠപുരം ഒര പക്കാ കൊമേഴ്‌സ്യല്‍ എന്റര്‍ ടെയ്‌നറാണ്

ഒരു കൊമേഴ്‌സ്യല്‍ സിനിമയ്‌ക്കൊപ്പം കംപ്ലീറ്റ് അല്ലു അര്‍ജുന്‍ പാക്കേജാണ് ചിത്രം. നേരത്തെ തന്നെ വൈറലായ ട്രെയ്‌ലറും, ഗാനങ്ങളും നല്‍കിയ പ്രതീക്ഷ കാക്കാന്‍ കഴിഞ്ഞ ചിത്രമാണ് അങ്ങ് വൈകുണ്ഠപുരത്ത്. അല്ലു അര്‍ജ്ജുന്‍ അവതരിപ്പിക്കുന്ന ബണ്ഡു എന്ന കഥാപാത്രത്തിലൂടെയാണ് സിനിമ വികസിക്കുന്നത്. സ്വന്തം കുടുംബത്തിലല്ലാതെ വളരേണ്ടി വന്ന കഥാനായകന്‍ സ്വന്തം കുടുംബത്തിനെ രക്ഷിക്കാന്‍ ആയി മടങ്ങിയെത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. മാസ് ചിത്രങ്ങളുടെ മെയ്ക്കറായ ത്രിവിക്രം ഇത്തവണ ഫാമിലി ഫീലിംഗ്‌സിനെ കൂടെ കൂട്ട് പിടിച്ചാണ് അല്ലുവിനൊപ്പമെത്തിയിട്ടുള്ളത്. അല്ലു അര്‍ജ്ജുന്റെ മാസ്റ്റര്‍ പീസായ ഡാന്‍സ്, ഫൈറ്റ്, കോമഡി, പ്രണയം തുടങ്ങീ ട്രാക്കുകളിലൂടെ തന്നെയാണ് ചിത്രത്തിന്റെ സഞ്ചാരം. ഒരു മാസ് ചിത്രം എന്നതിനുപരി ഫാമിലി ഡ്രാമ കൂടെ ആയി ചിത്രമൊരുക്കിയതിനാല്‍ എല്ലാതരം പ്രേക്ഷകരേയും ആകര്‍ഷിക്കാന്‍ ചിത്രത്തിന് കഴിയുന്നുണ്ട്. ആദ്യ പകുതി കുടുംബ രംഗങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയതെങ്കില്‍ രണ്ടാം പകുതിയിലാണ് അല്ലു ശരിയ്ക്കും കഥാപാത്രമായി മാറുന്നത്. അല്ലുവിന്റെ സംഭാഷണങ്ങളും മികച്ചതായിരുന്നു.

വലിയ ട്വിസ്റ്റുകളോ, ഞെട്ടിപ്പിക്കുന്ന ക്ലൈമാക്‌സോ ഒന്നുമില്ലെങ്കില്‍ പോലും ഒട്ടും ബോറടിക്കാതെ കാണാനാകുന്ന ചിത്രമാണ് അങ്ങ് വൈകുണ്ഠപുരത്ത്. അല്ലുകഴിഞ്ഞാല്‍ വാല്‍മീകി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മുരളി ശര്‍മ്മ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. ജയറാം പൂജ ഹെഗ്‌ഡെ തുടങ്ങീ ചിത്രത്തിലണി നിരന്ന താരങ്ങളെല്ലാം അവരരവരുടെ റോളുകള്‍ ഭംഗിയാക്കി. അല്ലു അര്‍ജ്ജുന്‍ ഫാന്‍സിനെ സംതൃപ്തിപ്പെടുന്നതിനൊപ്പം കൊടുക്കുന്ന കാശ് നഷ്ടമാകില്ലെന്ന ഉറപ്പോടെ കാണാനാകുന്ന ചിത്രമാണ് അങ്ങ് വൈകുണ്ഠപുരത്ത്. സംഘട്ടനരംഗത്തിലെ പാട്ടും പശ്ചാതലസംഗീതവുമെല്ലാം തിയേറ്ററില്‍ കയ്യടികളോടെയാണ് സ്വീകരിക്കപ്പെട്ടത്. എസ് തമന്‍ ഒരുക്കിയ ഗാനങ്ങളും ക്യാമറ കൈകാര്യം ചെയ്ത പി.എസ് വിനോദുമെല്ലാം നമുക്ക് ഊഹിക്കാന്‍ കഴിയുന്ന കഥയായിട്ട് പോലും ചിത്രത്തെ കളര്‍ഫുള്ളാക്കിയെന്ന് പറയാം.

xxnxx xbxx lupoporno xxx hindi xxxz malayalam sex video hindi bf video xvideos com