മമ്മൂട്ടി-മോഹൻലാൽ ചിത്രത്തിന്റെ പുറത്തു വിടാത്ത പേര് വെളിപ്പെടുത്തിയെന്നാരോപണം; പുറത്തു വിട്ടത് “ശ്രീലങ്കൻ ടൂറിസം”

','

' ); } ?>

അണിയറ പ്രവര്‍ത്തകര്‍ പേര് പുറത്തു വിടാത്ത മമ്മൂട്ടി മോഹൻലാൽ ചിത്രത്തിൻറെ പേര് വെളിപ്പെടുത്തിയെന്ന് ആരോപണം. “ശ്രീലങ്കൻ ടൂറിസം” തങ്ങളുടെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഈ കാര്യം പുറത്തു വിട്ടിരിക്കുന്നത് എന്നാണ് റിപ്പോർട്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്ന മഹേഷ് നാരായണന്‍ ചിത്രത്തിന്റെ എട്ടാം ഷെഡ്യൂള്‍ ചിത്രീകരണം ശ്രീലങ്കയില്‍ ആരംഭിച്ചിരുന്നു.

സിനിമയുടെ ചിത്രീകരണത്തിനായി ശ്രീലങ്കയില്‍ എത്തിയ മോഹന്‍ലാലിനെ രാജ്യത്തേക്ക് സ്വാഗതംചെയ്തുകൊണ്ടായിരുന്നു ‘ടൂറിസം ശ്രീലങ്ക’ എന്ന ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിപ്പ് വന്നത്. ‘പേട്രിയറ്റ്’ എന്ന സിനിമയുടെ ലൊക്കേഷനായി ശ്രീലങ്കയെ തിരഞ്ഞെടുത്ത ‘തെന്നിന്ത്യന്‍ ഇതിഹാസം’ മോഹന്‍ലാല്‍, രാജ്യത്തെ സിനിമാ ചിത്രീകരണസൗഹൃദമെന്ന് വിശേഷിപ്പിച്ചു എന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലുള്ളത്. ഇതോടെ, അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടാത്ത ചിത്രത്തിന്റെ പേര് ചിത്രത്തിന്റെ പേര് ശ്രീലങ്കന്‍ ടൂറിസം വെളിപ്പെടുത്തിയെന്നാണ് പലരും പറയുന്നത്. അതേസമയം, പോസ്റ്റില്‍ പറയുന്ന ചിത്രം മോഹന്‍ലാല്‍- മമ്മൂട്ടി- മഹേഷ് നാരായണന്‍- കുഞ്ചാക്കോ ബോബന്‍- നയന്‍താര- ഫഹദ് ഫാസില്‍ ചിത്രം തന്നെയാണോ എന്നതില്‍ സ്ഥിരീകരണമില്ല.

മോഹന്‍ലാലും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ദര്‍ശനരാജേന്ദ്രനും അടക്കമുള്ളവര്‍ ഇപ്പോള്‍ ഷൂട്ടിങ് ആരംഭിച്ച ഷെഡ്യൂളില്‍ ഭാഗമാണെന്നാണ് വിവരം. പത്തുദിവസത്തെ ചിത്രീകരണമാണ് ഇവിടെയുണ്ടാവുകയെന്നും പറയപ്പെടുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയതും ശ്രീലങ്കയിലായിരുന്നു.

ആന്റോ ജോസഫ് പ്രൊഡ്യൂസറും, സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ കോ പ്രൊഡ്യൂസര്‍മാരുമായ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്. രാജേഷ് കൃഷ്ണയും സി.വി.സാരഥിയുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. രണ്‍ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും അഭിനയിക്കുന്നു. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം.