‘മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്’ആദ്യ ഗാനം പുറത്തിറങ്ങി

അര്‍ജുന്‍ അശോകന്‍ നായകനായെത്തുന്ന ‘മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡിലെ’ ആദ്യ ഗാനം പുറത്തിറങ്ങി. നിരവധി താരങ്ങളാണ് പാട്ട് പങ്കുവെച്ചിരിക്കുന്നത് .അലരെ എന്ന പ്രണയഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയത്.

ശബരീഷിന്റെ വരികള്‍ക്ക് കൈലാസാണ് സംഗീതം നല്‍കിയിരിക്കുന്നത്. ആര്യന്‍, നിത്യ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒരു നാട്ടിന്‍പുറത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ചിത്രത്തില്‍ അര്‍ജുന്‍ അശോകനെ കൂടാതെ മാമുക്കോയ, സാബു മോന്‍, ചെമ്പന്‍ വിനോദ്, ഗായത്രി അശോക്, ഇന്ദ്രന്‍സ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.ആന്റോ ജോസ് പെരേര എബി ട്രീസ പോള്‍ എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബന്‍ ആന്റ് മോളി എന്റര്‍ട്ടെയ്ന്‍മെന്റ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.എല്‍ദോ ഐസക്ക് ഛായാഗ്രഹണവും, ദീപു ജോസഫ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.